വർക്കിങ് ക്ലാസിന്റെ ഹീറോ ഇനി തൊട്ടാൽ പൊള്ളും; മാരുതി സ്വിഫ്റ്റ് ന്യുജെൻ എത്തുന്നു; വില പൊള്ളുമോ?

0
63

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മാരുതി സുസൂക്കി കാറാണ് സ്വിഫ്റ്റ്. സ്വിഫ്റ്റിന്റെ പെട്രോൾ, ഡീസൽ വേരിയന്റുകൾ എല്ലാം തന്നെ ജനങ്ങൾ ഏറ്റെടുക്കുകയും ചെയ്തു, പാവങ്ങളുടെ മിനി കൂപ്പർ ന്നറിയപ്പെടുന്ന സ്വിഫ്റ്റിന്റെ നാലാം തലമുറ ഉടൻ എത്തുകയാണ്. നിലവിലെ മോഡലിന്റെ വില വർധിപ്പിച്ചിരിക്കുകയാണ് മാരുതി സുസുക്കി. വില എങ്ങനെയെന്ന് പരിശോധിക്കാം.മാരുതി സ്വിഫ്റ്റിന്റെ വില തെരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച് 15,000 രൂപ മുതൽ 39,000 രൂപ വരെയാണ് വർധിപ്പിച്ചിരിക്കുന്നത്. കാറിന്റെ VXI ബേസ് മോഡലിന് മുമ്പുണ്ടായിരുന്ന 5.99 ലക്ഷത്തിൽ നിന്നും എക്സ്ഷോറൂം വില 25,000 രൂപ വരെയാണ് കൂട്ടിയിരിക്കുന്നത്. അങ്ങനെ ഇനി മുതൽ സ്വിഫ്റ്റ് VXI വാങ്ങണമെങ്കിൽ 6.24 ലക്ഷം രൂപയാണ് മുടക്കേണ്ടി വരുന്നത്. രണ്ടാമത്തെ VXI വേരിയന്റിന് മുമ്പുണ്ടായിരുന്ന 7 ലക്ഷത്തിൽ നിന്നും 15,000 രൂപ വർധിപ്പിച്ച് 7.15 ലക്ഷമാക്കി.

ZXI വാങ്ങാനിരിക്കുന്നവരാണെങ്കിൽ 25,000 രൂപയാണ് അധികമായി കൈയിൽ കരുതേണ്ടത്. അതായത് ഇതിന്റെ വില 7.68 ലക്ഷത്തിൽ നിന്നും 7.93 ലക്ഷം രൂപയാക്കി മാരുതി ഉയർത്തിയെന്ന് സാരം.VXI ഓട്ടോമാറ്റിക്കാണ് നോക്കുന്നതെങ്കിൽ ഇനി മുതൽ 7.65 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി നൽകേണ്ടി വരും. അതായത് മുമ്പത്തെ 7.50 ലക്ഷത്തിൽ നിന്നും എക്സ്ഷോറൂം വിലയിൽ 15,000 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് സാരം.

ZXI പ്ലസ് മാനുവലിന് 8.78 ലക്ഷം രൂപയാണ് പുതുക്കിയ വില. നേരത്തെയുണ്ടായിരുന്ന 8.39 ലക്ഷത്തിൽ നിന്നും 39,000 രൂപയാണ് കമ്പനി ഈ വേരിയന്റിന് ഉയർത്തിയിരിക്കുന്നത്. ZXI പ്ലസ് ഓട്ടോമാറ്റിക്കിന് 25,000 രൂപ വർധിപ്പിച്ച് 9.14 ലക്ഷമാക്കി. ഇതിന് മുമ്പ് 8.89 രൂപയായിരുന്നു ഇന്ത്യയിലെ വില വന്നിരുന്നത്.ZXI എഎംടി വേരിയന്റിന്റെ പഴയ വിലയായ 8.18 ലക്ഷത്തിൽ നിന്നും 25,000 രൂപ വർധിപ്പിച്ച് 8.43 ലക്ഷം രൂപയാക്കി മാരുതി പുതുക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here