രാജ്യത്തെ വാഹന നിർമ്മാതാക്കളിൽ വമ്പന്മാരാണ് ഹ്യൂണ്ടായി. രാജ്യത്തെ ഏറ്റവും രണ്ടാമത്തെ വാഹന നിർമ്മാതാക്കളായ ഹ്യൂണ്ടായി തങ്ങളുടെ കെട്ടിലും മട്ടിലും വലിയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള പുറപ്പാടിലാണ്. പുതിയ പദ്ധതി പ്രകാരം വരുന്ന മൂന്ന് വർഷത്തിനുള്ളിൽ ഹൈബ്രിഡ് വാഹന വിഭാഗത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ് കമ്പനി. നിലനിൽപ്പിന്റെ ഭാഗമായിട്ട് തന്നെയാണ് കമ്പനി ഇതിനെ കാണുന്നത്. ഹൈബ്രീഡ് വാഹനങ്ങൾ കളം പിടിച്ചപ്പോൾ ഇന്ത്യൻ നിരത്തിൽ ഇനി അപ്ഡേഷനില്ലെങ്കിൽ തകരുമെന്ന ഭീതിയിലാണ് വാഹന ഭീമന്മാരെല്ലാം.ആഗോളതലത്തിലും ഇന്ത്യയിലും ഹൈബ്രിഡ് വാഹനങ്ങൾക്കുള്ള വർദ്ധിച്ചുവരുന്ന ആവശ്യകതയാണ് ഹ്യൂണ്ടായ് പോലെയൊരു കമ്പനിയെ ഈ സെഗ്‌മെന്റിലേക്ക് കൂടുതലായി ആകർഷിക്കുന്നത്.വരുംകാലത്ത് കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ കൊണ്ട് വരാൻ ആയിരുന്നു ഹ്യൂണ്ടായുടെ പ്രാഥമിക പദ്ധതി. നിലവിൽ പ്രതിവർഷം ഇന്ത്യയിൽ 90000 വരെ ഹൈബ്രിഡ് കാറുകളാണ് വിറ്റുപോവുന്നത്. അതായത് ആകെ വിൽപ്പനയുടെ രണ്ട് ശതമാനത്തോളം വരുമിത്
കിയ, മാരുതി ഉൾപ്പെടെയുള്ള കമ്പനികൾ ഹൈബ്രിഡ് ടെക്‌നോളജിയിൽ ഊന്നിക്കൊണ്ട് പ്രവർത്തിക്കും എന്ന് പ്രഖ്യാപിച്ച കാലത്തും അതിനോട് പുറംതിരിഞ്ഞു നിന്ന കൂട്ടരായിരുന്നു ഹ്യൂണ്ടായ്. അന്ന് അവർ പൂർണമായും ഇലക്ട്രിക് ഇന്ധനം ഉപയോഗിക്കാൻ ശേഷിയുള്ള കാറുകൾ മാത്രമാണ് നിർമ്മിക്കുക എന്ന നയവും പ്രഖ്യാപിച്ചിരുന്നു.എന്നാൽ പൊടുന്നനെയാണ് ഈ ചുവടുമാറ്റം ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഹൈബ്രിഡ് കാറുകളുടെ സ്വീകാര്യതയും വർധിച്ചുവരുന്ന ആവശ്യകഥയും കൂടി ഇതിലേക്ക് ഇറങ്ങാൻ കമ്പനിയെ പ്രേരിപ്പിച്ചു എന്ന് വേണം കരുതാൻ. ഹൈബ്രിഡ് ടെക്‌നോളജിയെ സ്വീകരിക്കാൻ ഒരുങ്ങുമ്പോഴും കമ്പനിയുടെ ഇലക്ട്രിക് വാഹന പ്രതിബദ്ധത പഴയ പടി തരുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
എന്നാൽ പിന്നീട് അതിൽ നിന്ന് വ്യതിചലിച്ചുകൊണ്ട് ഹൈബ്രിഡ് കാറുകൾ എന്ന ആശയത്തിലേക്ക് തിരിയുന്നത്. വരാനിരിക്കുന്ന നാളുകളിൽ കമ്പനിയുടെ പ്രധാന ഘടകം ആവാൻ പോവുന്നത് ഹൈബ്രിഡ് കാറുകൾ ആണെന്ന് എക്‌സിക്യൂട്ടീവ് ചെയർമാൻ തന്നെ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.