പെട്രോൾ വാഹനങ്ങൾക്ക് വിട; വരുന്നു ഹോണ്ടയും സുസൂക്കിയും കളം പിടിക്കാൻ; പണി ഓലയ്ക്ക് കിട്ടുമോ?

0

പെട്രോൾ വാഹനങ്ങളെ പമ്പ കടത്താനൊരുങ്ങുകയാണ് രാജ്യം. അതിന്റെ ആദ്യപടിയായിട്ടാണ് ഇലക്ട്രിക്ക് വാഹനങ്ങളെ രാജ്യത്ത് പ്രോത്സാഹിപ്പിച്ച് വാഹന വിപണി കയ്യടക്കി പല വാഹനകമ്പനികളും മാറ്റിയത്. ടാറ്റയും, ഹോണ്ടയും , തുടങ്ങി രാജ്യത്തെ പ്രമുഖ കാർ കമ്പനികളെല്ലാം ഇലക്ട്രിക്ക് യു​ഗത്തിലേക്ക് കാൽ വയ്ക്കുമ്പോൾ വിപണയിൽ പിടിച്ചു നിൽക്കാൻ എത്തുകയാണ് സ്കൂട്ടറിലെ രാജാക്കന്മാരായ ഹോണ്ടയും, സുസൂക്കിയും. പ്രമുഖ ജാപ്പനീസ് കമ്പനിയായ സുസൂക്കി തങ്ങളുടെ ഏറ്റവും ജനപ്രി? മോഡലായ സുസൂക്കി ആക്സസിലാണ് ഈ പരീക്ഷണ മാറ്റം കൊണ്ടുവരാൻ ഒരുങ്ങുന്നത്. ആക്സസിന്റെ ഇലക്ട്രിക് പതിപ്പുമായിട്ടാവും അരങ്ങേറ്റം കുറിക്കുന്നത്. പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, ജാപ്പനീസ് ബ്രാൻഡ് ജപ്പാനിലെ എഞ്ചിനീയർമാരുമായി സഹകരിച്ച് വികസിപ്പിച്ച തങ്ങളുടെ ആദ്യത്തെ ഇവി തയ്യാറാക്കി കഴിഞ്ഞു.

ഇന്ത്യയിൽ ആദ്യം ലോഞ്ച് ചെയ്യുന്ന ഇവി മോഡൽ ആക്‌സസ് ആയിരിക്കും. ബർഗ്മാനിന്റെ ഇലക്ട്രിക് പതിപ്പിന് ഇ -ബർഗ്‌മാൻ എന്ന നെയിംപ്ലേറ്റ് കൺവെൻഷൻ കാണുന്നതിനാൽ സുസുക്കി ഈ പുതിയ ഇ -സ്‌കൂട്ടറിനെ ‘ഇ -ആക്‌സസ്’ എന്ന് വിളിക്കാൻ സാധ്യതയുണ്ട്.
രണ്ട് വർഷത്തോളമായി കമ്പനി ബർഗ്മാൻ സ്ട്രീറ്റ് ഇലക്ട്രിക് പരീക്ഷിക്കുന്നതിൻ്റെ നിരവധി വീഡിയോകൾ പുറത്തുവന്നിരുന്നു,, എന്നാൽ ബ്രാൻഡിന്റെ പുതിയ പ്ലാനുകൾ അനുസരിച്ച്,

ഭം​ഗിയിലും രൂപ കൽപ്പനയിലും തകർപ്പൻ ലുക്കിലാണ് സുസൂക്കി അക്സസ് എത്തുക. ഇവ തങ്ങളുടെ ICE മോഡലുകൾക്ക് സമാനമായി തുടുന്നതിനാൽ ഈ പേരുകൾ കൂടുതൽ യോജിക്കും എന്നാണ് ഞങ്ങളും കരുതുന്നത്. മൊത്തത്തിലുള്ള സ്റ്റൈലിംഗും ബോഡി ഘടകങ്ങളും ICE മോഡലിന് സമാനമായിരിക്കുമ്പോൾ തന്നെ അവയുടെ പരിസ്ഥിതി സൗഹൃദ സ്വഭാവം പ്രദർശിപ്പിക്കുന്നതിന് ഒരു പ്രത്യേക ‘ബ്ലൂ’ പെയിൻ്റ് സ്കീം ഇവി പതിപ്പുകളിൽ ഉണ്ടായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here