പാവങ്ങളുടെ ബ്രാൻഡായ മാരുതിക്ക് ഇനി ഡിമാന്റ് കൂടുമോ; ആൾട്ടോയെക്കാൾ വിറ്റു പോകുന്നത് എക്സ്പ്രസോ; പ്രീമിയം കാർ വിൽപ്പനയിൽ മാരുതി കുതിക്കുന്നു

0

പാവങ്ങളുടെ ബ്രാൻഡ് എന്നാണ് മാരുതി കാറുകളെ പണ്ട് കാലം മുതൽ തന്നെ അറിയപ്പെടുന്നത്. ഒരു കുഞ്ഞ് കുടുംബത്തിന് കാർ എന്ന സ്വപ്നം സാക്ഷാത്കരിക്കുക എപ്പോഴും മാരുതി കാറുകളിലൂടെയായിരുന്നു. മാരുതി 800 മുതൽ പിന്നീട് വന്ന എല്ലാ ബ്രാൻഡ് കാറുകളും ജനകീയമാക്കിയത് സിനിമകളിലൂടെയായിരുന്നു. ജനകീയതിൽ മാരുതി 800 ആയിരുന്നു ഏറ്റവും മുന്നിൽ. ഒരു കുഞ്ഞ് കുടുംബത്തിന് വേ​ഗത്തിൽ സ്വന്തമാക്കാൻ കഴിയുന്ന മാരുതി സുസൂക്കി കാറുകൾ ഇന്ന് പ്രീമിയർ കാറുകളിലേക്ക് തിരിഞ്ഞതോടെ ആൾട്ടോ, 800 തുടങ്ങിയ മോഡലുകളെ ഇത് സാരമായി ബാധിക്കുകയും ചെയ്തു. എക്സ്പ്രസോ എന്ന സാധാരണക്കാരുടെ കോംപാക്റ്റ് എസ്.യു.വിയും, പിന്നാലെ മുൻനിര പ്രീമിയർ കാറുകളായ, അമേസും. സിയാസും , സ്വിഫ്റ്റുമെല്ലാം അടങ്ങുന്ന വമ്പന്മാരിൽ പ്രീമിയം കാറുകളിൽ മാരുതി കുതിക്കുകയാണ്. ബ്രെസ, എര്‍ട്ടിഗ, ഫ്രോങ്ക്സ്, ഗ്രാന്‍ഡ് വിറ്റാര, ഇന്‍വിക്റ്റോ, ജിംനി, XL6 എന്നിവയാണ് ഈ വിഭാഗത്തില്‍ മാരുതി വില്‍പ്പനക്കെത്തിക്കുന്ന മോഡലുകള്‍. 2024 ഏപ്രിലില്‍ മൊത്തം 56,553 യൂടിലിറ്റി വാഹനങ്ങളാണ് മാരുതി വിറ്റഴിച്ചത്. 2023 ഏപ്രിലില്‍ ഇത് 36,751 യൂണിറ്റായിരുന്നു. വാന്‍ സെഗ്മെന്റില്‍ മാരുതിയുടെ ഏക പോരാളിയായ ഇക്കോയും നിരാശപ്പെടുത്തിയില്ല. 2024 ഏപ്രിലില്‍ 12,060 വാഹനങ്ങള്‍ വിറ്റ് 2023 ഏപ്രിലിനേക്കാള്‍ (10,504 യൂണിറ്റ്) വളര്‍ച്ച നേടി.

ബ്രെസ, എര്‍ട്ടിഗ, ഫ്രോങ്ക്സ്, ഗ്രാന്‍ഡ് വിറ്റാര, ഇന്‍വിക്റ്റോ, ജിംനി, XL6 എന്നിവയാണ് ഈ വിഭാഗത്തില്‍ മാരുതി വില്‍പ്പനക്കെത്തിക്കുന്ന മോഡലുകള്‍. 2024 ഏപ്രിലില്‍ മൊത്തം 56,553 യൂടിലിറ്റി വാഹനങ്ങളാണ് മാരുതി വിറ്റഴിച്ചത്. 2023 ഏപ്രിലില്‍ ഇത് 36,751 യൂണിറ്റായിരുന്നു. വാന്‍ സെഗ്മെന്റില്‍ മാരുതിയുടെ ഏക പോരാളിയായ ഇക്കോയും നിരാശപ്പെടുത്തിയില്ല. 2024 ഏപ്രിലില്‍ 12,060 വാഹനങ്ങള്‍ വിറ്റ് 2023 ഏപ്രിലിനേക്കാള്‍ (10,504 യൂണിറ്റ്) വളര്‍ച്ച നേടി.

2024 ഏപ്രില്‍ മാസത്തില്‍ പാസഞ്ചര്‍, വാണിജ്യ വാഹനങ്ങള്‍, ആഭ്യന്തര, വിദേശ വില്‍പ്പന എന്നിവയുള്‍പ്പെടെ 1,68,089 വാഹനങ്ങളാണ് ഇന്തോജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ വിറ്റഴിച്ചത്. മുന്‍വര്‍ഷത്തെ 1,60529 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 4.7 ശതമാനമാണ് വില്‍പ്പന വളര്‍ച്ച. പാസഞ്ചര്‍ വാഹനങ്ങളുടെ മാത്രം ആഭ്യന്തര വില്‍പ്പന മാത്രം നോക്കിയാല്‍ അത് 1,37,952 യൂണിറ്റാണ്. 2023 ഏപ്രിലില്‍ വിറ്റ 1,37,320 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 0.46 ശതമാനം വളര്‍ച്ചയാണ്.

അതേസമയം ബമ്പര്‍ കച്ചവടം നേടിയ 2024 മാര്‍ച്ച് മാസവുമായി തട്ടിച്ച് നോക്കുമ്പോള്‍ വില്‍പ്പനയില്‍ 10.08 ശതമാനം ഇടിവ് നേരിട്ടു. മാര്‍ച്ചിലെ 1,52,718 യൂണിറ്റായിരുന്നു വില്‍പ്പന. പാസഞ്ചര്‍ വാഹന വില്‍പ്പന വിശദമായി നോക്കുമ്പോള്‍ മാരുതിക്ക് കുറച്ച് ആശങ്കക്ക് വകയുണ്ട്. മാരുതിയെ മാരുതിയാക്കി മാറ്റിയത് ചെറുകാറുകളാണ്. പോയമാസം മാരുതിയുടെ മിനി, കോംപാക്റ്റ്, മിഡ്-സൈസ് സെഗ്മെന്റുകളില്‍ വില്‍പ്പന ഇടിവ് നേരിട്ടു.
മിഡ്‌സൈസ് സെഡാന്‍ സെഗ്മെന്റില്‍ സിയാസ് എന്ന ഒരു കാര്‍ മാത്രമാണ് കമ്പനി വില്‍ക്കുന്നത്. ഈ കാറിന്റെ വില്‍പ്പനയിലും ഇടിവാണ്. 2023 ഏപ്രിലില്‍ മാരുതിക്ക് 1,017 സിയാസ് വില്‍ക്കാന്‍ സാധിച്ചപ്പോള്‍ 2024 ഏപ്രിലില്‍ 867 പേരാണ് ഈ കാര്‍ വാങ്ങാനായി എത്തിയത്. ചെറുകാര്‍ വില്‍പ്പനയിലെ ക്ഷീണം മാരുതിക്ക് മറികടക്കാനായത് യൂടിലിറ്റി വാഹന വിഭാഗത്തിലെ മികച്ച വില്‍പ്പന കാരണമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here