8 സീറ്റുകൾ; ഡീസലിൽ പറക്കും; പുതിയ ഇന്നോവ എത്തി; ആർക്കൊക്കെ ഭീഷണിയാകും?

0

ഇന്നോവ ക്രിസ്റ്റയ്ക്കായി ടൊയോട്ട പുതിയ മിഡ്-സ്പെക്ക് ട്രിം പുറത്തിറക്കി. പുതുതായി ലോഞ്ച് ചെയ്ത GX+ വേരിയൻ്റ് GX, VX വേരിയൻ്റുകൾക്ക് ഇടയിലാണ് നിർമ്മിച്ചിരിക്കുന്നത്, കൂടാതെ 7, 8 സീറ്റുകളുള്ള കോൺഫിഗറേഷനുകളിൽ 21.39 ലക്ഷം രൂപ മുതൽ 21.44 ലക്ഷം രൂപ വരെ വില ആരംഭിക്കുന്നു, രണ്ടും എക്‌സ്-ഷോറൂം വിലകൾ.. ടൊയോട്ട കിർലോസ്‌കർ മോട്ടോർ ഇന്നോവ ക്രിസ്റ്റയുടെ പുതിയ GX പ്ലസ് വേരിയന്റ് അവതരിപ്പിച്ചതോടെ വാഹനവിപണിയിൽ കുലുക്കം സംഭവിച്ചിരിക്കുകയാണ്. GX, VX മോഡലുകൾക്കിടയിൽ ഇരിക്കുന്ന ഇതിന്റെ ഏഴ് സീറ്റർ വേരിയൻ്റിന് 21.39 ലക്ഷവും എട്ട് സീറ്റർ വേരിയന്റിന് 21.44 ലക്ഷവുമാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്.

ഇത് ക്രിസ്റ്റയുടെ GX വേരിയന്റിനേക്കാൾ 1.40 ലക്ഷം മുതൽ 1.45 ലക്ഷം രൂപ ചെലവേറിയതാക്കുന്നുവെങ്കിലും മുടക്കുന്ന പണത്തിനുള്ള മൂല്യം നൽകുന്നുവെന്ന് കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്. സൂപ്പർ വൈറ്റ്, ആറ്റിറ്റ്യൂഡ് ബ്ലാക്ക് മൈക്ക, അവൻ്റ്-ഗാർഡ് ബ്രോൺസ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ, സിൽവർ മെറ്റാലിക് എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിലും പുതിയ ഇന്നോവ ക്രിസ്റ്റ GX പ്ലസ് വേരിയന്റ് സ്വന്തമാക്കാനാവും.
നിരവധി ഫീച്ചറുകൾ കൂട്ടിച്ചേർത്ത് മുഖം മിനുക്കിയാണ് പുതിയ ഇന്നോവയുടെ വരവ്. സിൽവർ സറൗണ്ട് പിയാനോ ബ്ലാക്ക് ഗ്രില്ലും 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും പോലുള്ള അധിക സവിശേഷതകൾ ക്രിസ്റ്റയെ അഴകുറ്റതാക്കുന്നുണ്ട്. ഇന്റീരിയറിലേക്ക് വന്നാൽ അകത്ത് വുഡ് ഫിനിഷ് ഇൻ്റീരിയർ പാനലുകൾ,ഓട്ടോ-ഫോൾഡ് മിററുകൾ, ഡിജിറ്റൽ വീഡിയോ റെക്കോർഡർ (DVR), പ്രീമിയം ഫാബ്രിക് സീറ്റുകൾ എന്നിവയാണ് പുതിയായി ലഭിക്കുന്ന ഫീച്ചറുകൾ.

ഇനിസുരക്ഷയുടെ കാര്യത്തിലും ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ പുതിയ വേരിയന്റ് തകർപ്പനാണ്.
റിയർ ക്യാമറ, എസ്ആർഎസ് എയർബാഗുകൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ സഹിതമുള്ള വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ആൻ്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഹൈ-സ്ട്രെങ്ത് ഗ്ലോബൽ ഔട്ട്‌സ്റ്റാൻഡിംഗ് അസസ്‌മെന്റ് (GOA) ബോഡി ഘടന എന്നിവയെല്ലാം എംപിവിക്ക് ലഭിക്കുന്നുണ്ട്. ലോഞ്ച് ചെയ്ത ഉടൻ തന്നെ ബുക്കിങ്ങിനായി വിളി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here