പത്തനാപുരം: രൂപമാറ്റം വരുത്തിയ കാറുമായി കറങ്ങിനടന്ന ഗില്ലാപ്പികള പൂട്ടി മോട്ടോർ വാഹനവകുപ്പ്. പത്തനാപുരത്ത് നടന്ന പരിശോധനയിലാണ് രൂപമാറ്റം നടത്തിയ വാഹനങ്ങളുമായി യുവാക്കൾ കുടുങ്ങിയത്. കാര്‍ ഓടിച്ച കൊട്ടാരക്കര സ്വദേശി അശ്വിന് ബാബുവിന്റെയും കാറിന്റെ ഉടമസ്ഥന് മലപ്പുറം സ്വദേശി മുഹമ്മദ് റോഷന്റെയും പേരില്‍ എം.വി.ഡി കേസെടുത്തു.നമ്പര്‍ പ്ലേറ്റില്ലാതെയും നിയമവിരുദ്ധമായ നിറവും രൂപമാറ്റങ്ങളുമായി കണ്ട കാര്‍ രണ്ടു ദിവസം മുന്‍പ് കൊല്ലം മേവറത്തുവെച്ച് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടാന്‍ ശ്രമിച്ചിരുന്നു. നിര്‍ത്താതെ അമിതവേഗത്തില്‍ കടന്ന കാര്‍ കണ്ടെത്താന്‍ എല്ലാ മോട്ടോര്‍വാഹന വകുപ്പ് ഓഫീസുകളിലും നിര്‍ദേശം നല്‍കിയിരുന്നു.
പത്തനാപുരത്ത് മോട്ടോർ വാഹനവകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് ഫ്ലൈയിങ് സ്ക്വാഡ്നടത്തിയ പരിശോധനയിൽ യുവാക്കൾ കടക്കാൻ ശ്രമിക്കുകകയായിരുന്നു. പിന്തുടർന്ന കാറിനെ മഞ്ചള്ളൂരിൽ വച്ച് പിടികൂടുകയായിരുന്നു. പുനലൂര്‍-പത്തനാപുരം സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ ബിജോയ്, മഞ്ചു എന്നിവരാണ് കാര്‍ കസ്റ്റഡിയിലെടുത്തത്.കാര്‍ സൂക്ഷിക്കാനായി പത്തനാപുരം പോലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ ഒരുസംഘം അവിടെയെത്തി വാക്കേറ്റം നടത്തി. ആഘോഷങ്ങള്‍ക്കായി വാഹനങ്ങളില്‍ കയറ്റി വിവിധ സ്ഥലങ്ങളില്‍ കാര്‍ കൊണ്ടുപോകാറുണ്ടെന്നും കൊട്ടാരക്കര കിഴക്കേത്തെരുവിലെ പരിപാടിക്കായി എത്തിച്ചതാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.മുന്പിലെയും പിന്നിലെയും നമ്പര്‍ പ്ലേറ്റ് അഴിച്ച് കാറിനുള്ളില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. നമ്പര്‍പ്ലേറ്റിന്റെ സ്ഥാനത്ത് ഇംഗ്ലീഷില്‍ ‘ബൂമര്‍’ എന്നെഴുതിയിരുന്നു. കാര്‍ ഓടിച്ചവര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കുമെന്നും വാഹനം പൂര്‍വസ്ഥിതിയിലാക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.