നാല് ലക്ഷം രൂപ പ്രാരംഭ വില; അപ്രീലിയ ആർഎസ് 457 ഉടൻ വിപണിയിൽ; വില നാല് ലക്ഷം മുതൽ

0

ആഗോളതലത്തിൽ ലോഞ്ച് ചെയ്ത അപ്രീലിയ ആർഎസ് 457 (Aprilia RS 457) മോട്ടോർസൈക്കിൾ ഇനി ഇന്ത്യയിലേക്കും. ഈ എൻട്രി ലെവൽ അപ്രീലിയ മോട്ടോർസൈക്കിൾ അതിശയിപ്പിക്കുന്ന സവിശേഷതകളുമായിട്ടാണ് വരുന്നത്. ഫെയർഡ് സൂപ്പർസ്‌പോർട്ടിനായുള്ള പ്രീ-ബുക്കിങ് ഇന്ത്യയിൽ ആരംഭിച്ചിട്ടുണ്ട്. വൈകാതെ തന്നെ ബൈക്കിന്റെ വിലയും കമ്പനി ഔദ്യോഗികമായി പ്രഖ്യാപിക്കും.

അപ്രീലിയ ആർഎസ് 457 മോട്ടോർസൈക്കിൾ പ്രിസ്മാറ്റിക് ഡാർക്ക്, ഓപലെസെന്റ് ലൈറ്റ് പെയിന്റ് സ്കീമുകളിൽ ലഭ്യമാകും. അമേരിക്കയിൽ ഈ മോട്ടോർസൈക്കിളിന് 6,799 യുഎസ് ഡോളറാണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 5.6 ലക്ഷം രൂപയോളമാണ്. റേസിംഗ് സ്ട്രൈപ്സ് പെയിന്റ് മോഡലിന് 6,899 ഡോളറാണ് വില. ഇത് ഏകദേശം 5.7 ലക്ഷം രൂപയോളമാണ്. മഹാരാഷ്ട്രയിലെ പൂനെയ്ക്ക് സമീപമുള്ള പിയാജിയോയുടെ ബാരാമതി പ്ലാന്റിൽ നിന്നാണ് അപ്രീലിയ ആർഎസ് 457 ബൈക്ക് നിർമ്മിക്കുന്നത്.

അപ്രീലിയ ആർഎസ് 457 മോട്ടോർസൈക്കിൾ ഇന്ത്യൻ വിപണിയിൽ യമഹ YZF-R3, കെടിഎം ആർസി 390, കവസാക്കി നിഞ്ച 300, നിഞ്ച 400, ബിഎംഡബ്ല്യു ജി310 ആർആർ എന്നിവയുമായിട്ടായിരിക്കും മത്സരിക്കുക. അടുത്തിടെ ബൈക്ക് അമേരിക്കൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഈ ലോഞ്ച് ഇന്ത്യയിൽ എത്ര വിലയുമായിട്ടാണ് അപ്രീലിയ ആർഎസ് 457 പുറത്തിറങ്ങുക എന്ന സൂചന നൽകുന്നു. അപ്രീലിയ ആർഎസ്660 എന്ന മോട്ടോർസൈക്കിളിന് താഴെയായിട്ടാണ് അപ്രീലിയ ആർഎസ് 457ന്റെ സ്ഥാനം.

LEAVE A REPLY

Please enter your comment!
Please enter your name here