ബിംഗൗ ഇവിയുമായി എംജിയെത്തുന്നു; 410 കിലോമീറ്റര്‍ വരെ തകർപ്പൻ മൈലേജ്

0
65

ആറ് മാസത്തിനുള്ളില്‍ ഒരു പുതിയ NEV (ന്യൂ എനര്‍ജി വെഹിക്കിള്‍) എന്ന പദ്ധതിയുമായിട്ടാണ് എംജി മുന്നോട്ട് പോകുന്നത്. ഇന്ത്യയില്‍ വരാന്‍ സാധ്യതയുള്ള ഇവികളില്‍ ഒന്നിന്റെ പേറ്റന്റ് ഇപ്പോള്‍ നിര്‍മ്മാതാക്കള്‍ നേടിയിട്ടുണ്ട്. ബിംഗൗ ഇവി എന്നാണ് ഈ പുത്തന്‍ കുഞ്ഞന്‍ ഇവിയുടെ പേര്. 2023 ഡിസംബറില്‍, SAIC GM വൂളിംഗ് കമ്ബനികളുടെ സഖ്യം ഇന്തോനേഷ്യയില്‍ ബിംഗൗ ഇവി പുറത്തിറക്കിയിരുന്നു.വാഹനത്തിന്റെ അളവുകള്‍ കണക്കിലെടുക്കുമ്പോള്‍, വരാനിരിക്കുന്ന എംജി ബിംഗൗ ഇവി 3,950 mm നീളവും 1,708 mm വീതിയും 1,580 mm ഉയരവും 2,560 mm വീല്‍ബേസും 790 ലിറ്റര്‍ വരെ ബൂട്ട് സ്‌പേസും ഉള്‍ക്കൊള്ളുന്ന ഒന്നാണ്. SGMW ഗ്ലോബല്‍ സ്‌മോള്‍ ഇലക്‌ട്രിക് വെഹിക്കിള്‍ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ബിംഗൗ ഇവി ഒരുക്കിയിരിക്കുന്നത്. ഇത് എംജി കോമെറ്റ് ഇവിയുമായി കുറച്ച്‌ ഇന്റീരിയര്‍ ഘടകങ്ങളും മറ്റും പങ്കിടുന്നു. ഇന്ത്യയില്‍, SAIC, GM, വൂളിംഗ് ബ്രാന്‍ഡുകളുടെ വാഹനങ്ങള്‍ എംജി ബ്രാന്‍ഡിന് കീഴിലാവും പുറത്തിറക്കുക. കുഞ്ഞന്‍ ഇവിയുടെ രൂപകല്‍പ്പനയെ സംബന്ധിച്ചിടത്തോളം, കര്‍വ്വ്ഡ് ബോഡിയും സ്മൂത്ത് ഷീറ്റ് മെറ്റല്‍ പ്രൊഫൈലിംഗും ഉള്ള മനോഹരവും ആകര്‍ഷകവുമായ ഒരു ശൈലിയാണ് വൂളിംഗ് ബിംഗൗ ഇവി -ക്ക് ഉള്ളത്. മൊത്തത്തിലുള്ള ഡിസൈനും അനുപാതങ്ങളും ഒരു പുതിയ ഫിയറ്റ് 500 -നെ ഒരു പരിധി വരെ അനുസ്മരിപ്പിക്കുന്നു.

ഡാഷ്ബോര്‍ഡിലും ഡോര്‍ പാനലുകളിലും ലെതറെറ്റ് ക്ലാഡിംഗും ഗ്ലോസി മെറ്റാലിക് ലുക്കിംഗ് മെറ്റീരിയലുകളും സ്റ്റിച്ചിംഗും ലഭിക്കുന്നുണ്ട്. ഇന്തോനേഷ്യയില്‍, വൂളിംഗ് ഈ കാറില്‍ രണ്ട് പവര്‍ട്രെയിന്‍ കോണ്‍ഫിഗറേഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. 41 bhp മോട്ടോറും 333 കിലോമീറ്റര്‍ റേഞ്ചും നല്‍കുന്ന 31.9 kWh ബാറ്ററി പായ്ക്കുമായി ആദ്യ ഓപ്ഷന്‍ വരുന്നു. രണ്ടാമത്തേത് 68 bhp മോട്ടോറും 410 കിലോമീറ്റര്‍ റേഞ്ചും നല്‍കുന്ന 37.9 kWh ബാറ്ററിയുമായി വരുന്നു.

ഹെഡ്ലൈറ്റുകളിലെ X -ആകൃതിയിലുള്ള LED എലമെന്റുകള്‍, 15 -ഇഞ്ച് വീലുകളില്‍ വാട്ടര്‍-സ്പ്ലാഷ് ഡിസൈനില്‍ വരുന്ന വീല്‍ ക്യാപ്പുകള്‍, ഡ്യുവല്‍ ടോണ്‍ ഫ്‌ലോട്ടിംഗ് റൂഫ് എക്സ്റ്റീരിയര്‍ അപ്പീല്‍, X -ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ എന്നിവ വാഹനത്തിന്റെ പ്രധാന ഡിസൈന്‍ ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നു. കൂടാതെ നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കുകളും നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു. വാഹനത്തിന്റെ കളര്‍ ഓപ്ഷനുകളില്‍ മില്‍ക്ക് ടീ, മൗസ് ഗ്രീന്‍, ഗാലക്‌സി ബ്ലൂ എന്നിവ ഉള്‍പ്പെടുന്നു. ബിംഗൗ ഇവി ഇന്റീരിയറുകള്‍ ട്വിന്‍ സ്‌ക്രീനുകളും സ്റ്റിയറിംഗ് വീലും പോലുള്ള കുറച്ച്‌ ഘടകങ്ങള്‍ കോമറ്റ് ഇവിയുമായി പങ്കിടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here