സ്‌പ്ലെന്‍ഡര്‍ അടുത്ത തലമുറയുമായി വീണ്ടും ഹീറോ എത്തുന്നു; സ്പ്ലെന്‍ഡര്‍ പ്ലസ് XTEC 2.0 വിപണിയിലേക്ക്

0

സ്‌പ്ലെന്‍ഡര്‍ (Splendor) അടുത്ത തലമുറയുമായി വീണ്ടും എത്തുകയാണ് ഹീറോ. പുതിയ തലമുറ സ്പ്ലെന്‍ഡര്‍ പ്ലസ് XTEC 2.0 പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. നിരവധി പ്രീമിയം, സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും കോര്‍ത്തിണക്കിയെത്തുന്ന എന്‍ട്രി ലെവല്‍ ബൈക്കിന് 82,911 രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില വരുന്നത്. ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോട്ടോര്‍സൈക്കിളായ സ്പ്ലെന്‍ഡറിന്റെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ പുത്തന്‍ വകഭേദവുമായി കമ്ബനി വിപണിയിലേക്ക് കടന്നു വന്നിരിക്കുന്നത്.

പുതിയ സ്പ്ലെന്‍ഡര്‍ പ്ലസ് XTEC 2.0 ഉയര്‍ന്ന തീവ്രതയുള്ള പൊസിഷന്‍ ലാമ്ബ് (HIPL) ഉള്ള പുതിയ എല്‍ഇഡി ഹെഡ്ലാമ്ബും അവതരിപ്പിക്കുന്നുണ്ട്. മൊത്തത്തില്‍ സ്‌പ്ലെന്‍ഡര്‍ (Splendor) ബൈക്കുകളുടെ സാധാരണ രൂപം തന്നെയാണ് പുതിയ സ്പ്ലെന്‍ഡര്‍ പ്ലസ് XTEC 2.0 പതിപ്പിലും ഒരുക്കിയിരിക്കുന്നത്. എങ്കിലും വ്യതിരിക്തമായ രൂപം കൈവരിക്കുന്നതിവും പുതുമ കൊണ്ടുവരുന്നതിനുമായി പുതിയ H-ആകൃതിയിലുള്ള സിഗ്‌നേച്ചര്‍ ടെയില്‍ലൈറ്റും കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളില്‍ (Commuter Motorcycle) ഹീറോ ഒരുക്കിയിരിക്കുന്നതും രസകരമായ കാഴ്ച്ചയാണ്.

പുതിയ ഹീറോ സ്പ്ലെന്‍ഡര്‍ പ്ലസ് XTEC 2.0 ഇക്കോ-ഇന്‍ഡിക്കേറ്ററുള്ള ഡിജിറ്റല്‍ സ്പീഡോമീറ്ററും ഉള്‍പ്പെടുന്നു. പുതിയ ഇന്‍സ്ട്രുമെന്റ് കണ്‍സോളില്‍ ലൈവ് മൈലേജ് ഇന്‍ഡിക്കേറ്ററും (RTMI) കോളുകള്‍, എസ്‌എംഎസ്, ബാറ്ററി അലേര്‍ട്ടുകള്‍ എന്നിവയ്ക്കുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഉണ്ട്. മികച്ച സുരക്ഷയ്ക്കായി ബൈക്കില്‍ ഹസാര്‍ഡ് ലൈറ്റുകള്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. യുഎസ്ബി ചാര്‍ജിംഗ്, മികച്ച സൗകര്യത്തിനായി നീളമേറിയ സീറ്റ്, ഹിഞ്ച്-ടൈപ്പ് ഡിസൈനുള്ള വലിയ ഗ്ലൗബോക്‌സ് എന്നിവയും മോഡലിലെ പ്രധാന സവിശേഷതകളാണ്.

സൈഡ്-സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട്‌ഓഫ്, ബാങ്ക് ആംഗിള്‍ സെന്‍സര്‍, ട്യൂബ്ലെസ് ടയറുകള്‍ എന്നിവയ്ക്കൊപ്പം സുരക്ഷാ സവിശേഷതകളും മെച്ചപ്പെടുത്തിയിട്ടുണ്ടെന്നാണ് കമ്ബനി പറയുന്നത്. 2024 സ്പ്ലെന്‍ഡര്‍ പ്ലസ് XTEC 2.0 പതിപ്പിന് പുതിയ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളിലും വാങ്ങാനാവും. മാറ്റ് ഗ്രേ, ഗ്ലോസ് ബ്ലാക്ക്, ഗ്ലോസ് റെഡ് എന്നിവയാണ് കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളില്‍ തെഞ്ഞെടുക്കാനാവുന്നത്.
8,000 ആര്‍പിഎമ്മില്‍ 7.9 bhp പവറും 6,000 ആര്‍പിഎമ്മില്‍ 8.05 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ട്യൂണ്‍ ചെയ്ത പരിചിതമായ 100 സിസി എഞ്ചിനാണ് പുതുതലമുറ സ്പ്ലെന്‍ഡര്‍ പ്ലസ് XTEC മോട്ടോര്‍സൈക്കിളിന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്.

4-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് മികച്ച ഇന്‍-ക്ലാസ് ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന ഐഡില്‍ സ്റ്റോപ്പ് സ്റ്റാര്‍ട്ട് സിസ്റ്റം (i3S) സാങ്കേതികവിദ്യയും ഹീറോ ഒരുക്കിയിട്ടുണ്ട്. ലിറ്ററിന് 73 കിലോമീറ്റര്‍ മൈലേജാണ് പുത്തന്‍ 2024 മോഡല്‍ സ്പ്ലെന്‍ഡര്‍ പ്ലസ് XTEC 2.0 പതിപ്പില്‍ ഹീറോ മോട്ടോകോര്‍പ് അവകാശപ്പെടുന്നത്. കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളിന്റെ സര്‍വീസ് ഇന്റര്‍വെല്‍ 6,000 കിലോമീറ്ററായി കമ്ബനി വര്‍ധിപ്പിച്ചിട്ടുണ്ട് എന്നതിനാല്‍ ബൈക്കിന്റെ പ്രവര്‍ത്തനച്ചെലവ് ഗണ്യമായി കുറയാനും കാരണമായിട്ടുണ്ട്. സ്റ്റാന്‍ഡേര്‍ഡായി തന്നെ 5 വര്‍ഷത്തെ അല്ലെങ്കില്‍ 70,000 കിലോമീറ്റര്‍ വാറണ്ടിയും ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here