സഞ്ജയുടെ ഗ്യാരേജിലെ പുത്തന്‍ അതിഥി ; റേഞ്ച് റോവർ LWB എസ്യുവിയിൽ ചെത്തിപ്പൊളിച്ച് താരം

0
64

ബോളിവുഡ് താരങ്ങളുടെ വണ്ടിഭ്രാന്ത് എപ്പോഴും ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ സഞ്ജയ് ദത്തിന്റെ ​ഗ്യാരേജിലേക്ക് എത്തിയ പുതിയ വാഹനം അത്തരത്തിൽ ചർച്ചയാകുകയാണ്. ഇതിനോടകം തന്നെ വമ്പന്‍ വാഹനങ്ങളുടെ വലിയ നിരയുള്ള സഞ്ജയുടെ ഗ്യാരേജിലെ പുത്തന്‍ അതിഥി 2024 റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയുടെ LWB എസ്യുവിയാണ്. 3.50 കോടി രൂപ വിലയുള്ള മോഡല്‍ സ്വന്തമായി ഡ്രൈവ് ചെയ്ത് വരുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്.

മുബൈയില്‍ ഏകദേശം 4 കോടി രൂപയോളമാണ് വണ്ടിയുടെ ഓണ്‍-റോഡ് വില. റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി LWB എസ്യുവിയുടെ ബറ്റുമി ഗോള്‍ഡ് കളര്‍ ഓപ്ഷനാണ് നടന്‍ സ്വന്തമാക്കിയിരിക്കുന്നത്. കോടികള്‍ മുടക്കുന്ന റേഞ്ച് റോവറിന്റെ ഓട്ടോബയോഗ്രഫി LWB വേരിയന്റ് നിരവധി പ്രീമിയം ഫീച്ചറുകളാല്‍ സമ്പന്നമായാണ് വരുന്നത്. ഇതിന് 22 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, സിഗ്‌നേച്ചര്‍ ഡിആര്‍എല്ലുകളുള്ള എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ഫ്‌ലഷ്-ടൈപ്പ് ഡോര്‍ ഹാന്‍ഡിലുകള്‍, ഹീറ്റഡ് വിന്‍ഡ്സ്‌ക്രീന്‍, എല്‍ഇഡി ഫോഗ് ലൈറ്റുകള്‍ എന്നിവ പോലുള്ള മോഡേണ്‍ ഫീച്ചറുകളാണ് ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ ലാന്‍ഡ് റോവര്‍ ഒരുക്കിയിരിക്കുന്നത്.

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വിപണിയിലെത്തുന്ന ലക്ഷ്വറി എസ്യുവിയുടെ ഏത് പതിപ്പാണ് താരം സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. ഒന്നിലധികം വ്യത്യസ്ത എഞ്ചിന്‍ ഓപ്ഷനുകളുള്ള റേഞ്ച് റോവറിന്റെ ഓട്ടോബയോഗ്രഫിയിലെ ആദ്യത്തെ എഞ്ചിന്‍ 346 bhp കരുത്തില്‍ 700 Nm torque ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റര്‍ ഡീസല്‍ യൂണിറ്റാണ്. ഇതുകൂടാതെ 345 bhp പവറില്‍ 700 Nm torque നല്‍കുന്ന 3.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് മറ്റൊരു എഞ്ചിന്‍ ഓപ്ഷന്‍. ഓട്ടോബയോഗ്രഫി LWB വേരിയന്റില്‍ 523 bhp കരുത്തില്‍ 750 Nm torque സൃഷ്ടിക്കുന്ന 4.4 ലിറ്റര്‍ എഞ്ചിനാണ് ലക്ഷ്വറി എസ്യുവിയുടെ ടോപ്പ് എന്‍ഡ് മോഡലിലുള്ളത്. എല്ലാ എഞ്ചിനുകളും 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here