ഇലക്ട്രിക്ക് കാറുകളിൽ തുടരെ തുടരെ വിപ്ലവം; എംജി ക്ലൗഡ് ഇവി സെപ്റ്റംബറിൽ എത്തും

0

ഇലക്ട്രിക്ക് കാറുകളിൽ രാജ്യത്ത് വിപ്ലവം സൃഷ്ടിച്ച എം.ജി മുന്നാം മോഡലുമായി ഇന്ത്യയിലേക്ക് എത്തുന്നു. എംജി ക്ലൗഡ് ഇവി ഇന്ത്യന്‍ വിപണിയിൽ സെപ്റ്റംബറോടെ എത്തുമെന്നാണ് കമ്പനി പറയുന്നത്. ഹിറ്റ് മോഡലായ കൊമേറ്റിന് ശേഷമാണ് മൂന്നാം മോഡലിനെ രാജ്യത്ത് അവതരിപ്പിക്കുന്നത്.ക്രോസ് ഓവര്‍ ഡിസൈന്‍, വലിയ മുന്‍ഭാഗം, എല്‍ഇഡി ലൈറ്റ് പാക്കേജ്, ഫ്‌ളഷ് ഡോര്‍ ഹാന്‍ഡിലുകള്‍, ഒഴുകിയിറങ്ങുന്ന റൂഫ് ലൈന്‍ എന്നിങ്ങനെയുള്ള സവിശേഷതകള്‍ ക്ലൗഡ് ഇവിയുടെ ടെസ്റ്റ് റൈഡുകള്‍ക്കിടയിലെ ചിത്രങ്ങളില്‍ നിന്നും നേരത്തെ പുറത്തുവന്നിട്ടുണ്ട്.

എംജി ഇന്ത്യയില്‍ പുറത്തിറക്കുന്ന പ്രീമിയം ഇവികളിലൊന്നായിരിക്കും എംജി ക്ലൗഡ് ഇവി. പ്രതീക്ഷിക്കുന്ന വില 20 ലക്ഷത്തിൽ താഴെ രൂപ. ബിവൈഡി ഇ6 ആണ് പ്രധാന എതിരാളി. എംജി ZS ഇവിക്ക് താഴെയായിട്ടാണ് ക്ലൗഡ് ഇവിയെ തങ്ങളുടെ ലൈനപ്പില്‍ എംജി അവതരിപ്പിക്കുക. ഇവിക്കു വേണ്ടിയുള്ള സവിശേഷ പ്ലാറ്റ്‌ഫോമും ക്ലൗഡ് ഇവിയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിച്ചേക്കും.

4.3 മീറ്റര്‍ നീളവും 2.7 മീറ്റര്‍ വീതിയുമുള്ള വാഹനമായിരിക്കും ക്ലൗഡ് ഇവി. 360 ഡിഗ്രി ക്യാമറ, ഡ്യുവല്‍ ഡിജിറ്റല്‍ സ്‌ക്രീന്‍സ്, ക്ലൈമറ്റ് കണ്‍ട്രോള്‍, കണക്ടഡ് കാര്‍ ടെക്‌നോളജി, ലെവല്‍ 2 അഡാസ് സുരക്ഷ, പവേഡ് സീറ്റ്‌സ്, സണ്‍റൂഫ് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. 50.6kWh ഇലക്ട്രിക് മോട്ടോറുള്ള കാറിന് 460 കി.മീ റേഞ്ച് ലഭിക്കും. സവിശേഷമായ സ്‌റ്റൈലിങില്‍ വലിയ ഹാച്ച്ബാക്കിനും എംപിവിക്കും ഇടയിലുള്ള മോഡലായിട്ടാണ് ക്ലൗഡ് ഇവിയുടെ വരവ്. ഫ്‌ളഷ് ഡോര്‍ ഹാന്‍ഡില്‍, ക്ലീന്‍ സര്‍ഫൈസിങ്, ഫുള്‍ വിഡ്ജ് എല്‍ഇഡി ലൈറ്റ് ബാറുകള്‍ എന്നിങ്ങനെ മിനിമലിസ്റ്റിക് ഡിസൈന്റെ സൂചനകള്‍ ക്ലൗഡ് ഇവി നല്‍കുന്നുണ്ട്. ബംപറിലേക്ക് ഇറങ്ങി സ്ഥാപിച്ചിട്ടുള്ള ഹെഡ്‌ലാംപുകള്‍ മുന്നിലേക്കു തള്ളി നില്‍ക്കുന്ന ഭാവം വര്‍ധിപ്പിക്കുന്നു.

2024 രണ്ടാം പാതി മുതല്‍ ഓരോ മൂന്നു മുതല്‍ ആറ് മാസങ്ങളുടെ ഇടവേളയില്‍ പുതിയ മോഡലുകള്‍ പുറത്തിറക്കാന്‍ എംജിക്ക് പദ്ധതിയുണ്ട്. മാസങ്ങള്‍ക്കു മുമ്പ് എംജി ജെഎസ്ഡബ്ല്യു ഗ്രൂപ്പില്‍ നിന്നും പുതിയ നിക്ഷേപം സ്വീകരിച്ചിരുന്നു. വൈദ്യുത വാഹനങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നും എംജി നയം വ്യക്തമാക്കിയിട്ടുണ്ട്. ഇന്തോനേഷ്യയില്‍ ക്ലൗഡ് ഇവി വില്‍ക്കുക വൂളിങ് ബ്രാന്‍ഡിനു കീഴിലായിരിക്കും. മാതൃകമ്പനിയായ SAICന് കീഴിലുള്ളതാണ് വൂളിങ്. ഇന്ത്യയില്‍ എംജി എന്നറിയപ്പെടുന്ന കമ്പനി ചൈനയില്‍ ബോജുന്‍ യുന്‍ഡോയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here