വാണിജ്യ വാഹനങ്ങളുടെ വില ഉയർത്താൻ നീക്കവുമായി ടാറ്റ; 2 ശതമാനം വരെ വിലവര്‍ദ്ധിക്കും

0
52

വിപണയിൽ ചരക്ക് വില ഉയരുന്നതിന്റെ ആഘാതം നികത്താന്‍ 2024 ജൂലൈ 1 മുതല്‍ വാണിജ്യ വാഹനങ്ങളുടെ വില 2 ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്സ്. വില വര്‍ദ്ധന വാണിജ്യ വാഹനങ്ങളുടെ മുഴുവന്‍ ശ്രേണിയിലും ബാധകമാകുമെന്നും വ്യക്തിഗത മോഡലും വേരിയന്റും അനുസരിച്ച് വ്യത്യാസപ്പെടുമെന്നും ടാറ്റ മോട്ടോഴ്സ് പ്രസ്താവനയില്‍ പറഞ്ഞു.

മുന്‍കാല ഇന്‍പുട്ട് ചെലവുകളുടെ ശേഷിക്കുന്ന ആഘാതം നികത്തുന്നതിനായി 2024 ഏപ്രില്‍ 1 മുതല്‍ 2 ശതമാനം വരെ വിലവര്‍ദ്ധനവ് ഈ വര്‍ഷമാദ്യം കമ്പനി പ്രഖ്യാപിച്ചിരുന്നു. ട്രക്കുകളും ബസുകളും ഉള്‍പ്പെടെയുള്ള വാണിജ്യ വാഹനങ്ങളുടെ ഇന്ത്യയിലെ മുന്‍നിര നിര്‍മ്മാതാക്കളാണ് ടാറ്റ.

LEAVE A REPLY

Please enter your comment!
Please enter your name here