ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനങ്ങളുടെ (SUV) പട്ടികയില്‍ സെല്‍റ്റോസ് മുന്‍പന്തിയിലാണ്.
ഇന്ത്യന്‍ വിപണിയിലെ മിഡ്-സൈസ് എസ്യുവി (Mid-Size SUV) ശ്രേണിയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന മോഡലാണ് കിയ സെല്‍റ്റോസ് (Kia Seltos). , മിഡ്-സൈസ് എസ്യുവിയുടെ സിഎന്‍ജി പതിപ്പ് പുറത്തിറക്കാനാണ് കിയ തയാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി സെല്‍റ്റോസിന്റെ പരീക്ഷണയോട്ടവും തകൃതിയായി നടക്കുകയാണ്. സ്‌പൈ ചിത്രങ്ങളില്‍ കാണുന്നതു പോലെ പൂര്‍ണമായും മറച്ച രീതിയിലാണ് നിരത്തുകളില്‍ എത്തിയതെങ്കിലും ഇതൊരു സിഎന്‍ജി മോഡലാണ്.
നിലവില്‍ മിഡ്-സൈസ് എസ്യുവി സെഗ്മെന്റില്‍ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ തുടങ്ങിയ രണ്ട് മോഡലുകളാണ് സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനില്‍ വാങ്ങാനാവുന്നത്. ഇവ കിലോഗ്രാമിന് 26.6 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് നല്‍കുന്നത്. സമാനമായ ഇന്ധനക്ഷമത കണക്കുകള്‍ തന്നെ സെല്‍റ്റോസിന്റെ ഇക്കോ-ഫ്രണ്ട്‌ലി വേരിയന്റിലും പ്രതീക്ഷിക്കാം.
നിലവിലെ 1.5 ലിറ്റര്‍ 4-സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് എഞ്ചിനൊപ്പമാവും കിയ സിഎന്‍ജി ബൈ-ഫ്യുവല്‍ ഓപ്ഷന്‍ അവതരിപ്പിക്കുക. അങ്ങനെയെങ്കില്‍ രാജ്യത്തെ ആദ്യത്തെ ടര്‍ബോചാര്‍ജ്ഡ് സിഎന്‍ജി എഞ്ചിനുള്ള കാറായി സെല്‍റ്റോസ് മാറും. ഇതിനു ശേഷം എഞ്ചിന്‍ ജനപ്രിയമായ കിയ കാരെന്‍സ് എംപിവിയിലും അരങ്ങേറ്റം കുറിക്കും. ടാറ്റയുടെ ഏറ്റവും പുതിയ സിഎന്‍ജി കാറുകളില്‍ ഇതിനകം കണ്ടിട്ടുള്ളതുപോലെ ഈ ഡിസൈന്‍ ബൂട്ട് സ്‌പേസ് കൂടുതല്‍ ഉപയോഗയോഗ്യമാക്കും. സിഎന്‍ജി ഇന്ധനമായി ഉപയോഗിക്കുമ്പോള്‍ നിലവിലെ 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്റെ പവറും ടോര്‍ക്ക് ഔട്ട്പുട്ടും ചെറുതായി കുറയാനും സാധ്യതയുണ്ട്.
Kia is coming up with a CNG version of the mid-size SUV