മുദ്രപത്രം കിട്ടാക്കനി; പഴയവാഹനം വാങ്ങലും വിൽക്കലും ബാലികേറാ മലയായി; പണിപാളി ഇടപാടുകാർ

0

മുദ്രപത്രം കിട്ടാക്കനിയായതോടെ പഴയ വാഹനങ്ങൾ ക്രയവിക്രയം ചെയ്യണമെങ്കിൽ ബാലികേറാ മലയായി കടമ്പ.
200 രൂപയില്‍ താഴെയുള്ള മുദ്രപത്രങ്ങള്‍ക്ക് കടുത്ത ക്ഷാമം നിലനില്‍ക്കെ കൂടുതല്‍ സേവനങ്ങള്‍ക്ക് സത്യവാങ്മൂലം നിര്‍ബന്ധമാക്കിയ മോട്ടോര്‍വാഹനവകുപ്പ് വാഹന ഉടമകളെ വലയ്ക്കുന്നു. പുതുക്കിയ നിര്‍ദേശപ്രകാരം പഴയവാഹനങ്ങളുടെ രജിസ്ട്രേഷന്‍ കാലാവധി പുതുക്കണമെങ്കിലോ ഉടമസ്ഥാവകാശം മാറ്റണമെങ്കിലോ 200 രൂപയുടെ മുദ്രപത്രത്തില്‍ സത്യവാങ്മൂലം നിര്‍ബന്ധമാണ്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് കേരളത്തിലേക്ക് രജിസ്ട്രേഷന്‍ മാറ്റുന്നതിനും, വായ്പാകുടിശ്ശികയുള്ള വാഹനങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനും 100 രൂപ മുദ്രപത്രത്തില്‍ സത്യവാങ്മൂലം നിര്‍ബന്ധമാണ്. ഇതിന് പുറമേയാണ് കൂടുതല്‍ സേവനങ്ങള്‍ക്ക് കൂടി ഉള്‍ക്കൊള്ളിച്ചത്. മുദ്രപത്രക്ഷാമം രൂക്ഷമായതോടെ മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകളിലേക്ക് എത്തുന്ന അപേക്ഷകള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

മുദ്രപത്രക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ മോട്ടോര്‍വാഹനവകുപ്പ് പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യമാണ് വാഹന ഉടമകള്‍ക്കുള്ളത്. വെള്ള കടലാസില്‍ സ്റ്റാമ്പ് പതിച്ച് സത്യവാങ്മൂലം സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. പഴയവാഹനങ്ങളുടെ രജിസ്ട്രേഷന്‍ ഫീസ് ഉയര്‍ത്തിയത് ഹൈക്കോടതി കേസിന്റെ അന്തിമതീര്‍പ്പുവരെ തടഞ്ഞിരുന്നു. കോടതി ഫീസ് വര്‍ധന ശരിവച്ചാല്‍ ഉയര്‍ന്ന തുക നല്‍കാമെന്ന് ഉറപ്പ് നല്‍കുന്ന സത്യവാങ്മൂലമാണ് വാഹന ഉടമ നല്‍കേണ്ടത്.

ഇങ്ങനെ രജിസ്ട്രേഷന്‍ പുതുക്കിയ വാഹനം കൈമാറ്റം ചെയ്യുകയാണെങ്കില്‍ വാങ്ങുന്നയാളും ഈ വ്യവസ്ഥ ശരിവച്ചുകൊണ്ട് മോട്ടോര്‍വാഹനവകുപ്പിന് സത്യവാങ്മൂലം നല്‍കണം. മുദ്രപത്രത്തില്‍ തയാറാക്കിയ രേഖ നല്‍കിയാല്‍ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് ഫീസ് വര്‍ധനയും ഹൈക്കോടതി താത്കാലികമായി തടഞ്ഞിട്ടുണ്ട്. ഫിറ്റ്നസ് മുടങ്ങി പിഴ അടച്ച വാഹനങ്ങള്‍ കൈമാറ്റം ചെയ്യണമെങ്കിലും സത്യാവാങ്മൂലം വേണം.

There is a severe shortage of stamps below Rs 200,The Motor Vehicle Department is cracking down on vehicle owners

LEAVE A REPLY

Please enter your comment!
Please enter your name here