ഇനി സുരക്ഷയെ പേടിച്ച് ഹാച്ച്ബാക്കുകളെ ഒഴിവാക്കേണ്ട, വരുന്നു ചെറുകാറുകളിൽ വൻ സുരക്ഷയുമായി മാരുതി

0

രാജ്യം ഇന്ന് സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുടെ പിന്നാലെയാണ് പായുന്നതെങ്കിലും ഈയൊരു കാര്യത്തിൽ മാരുതി കാണിക്കുന്ന ഉത്സാഹം ചെറുതൊന്നുമല്ല. ആൾട്ടോ K10, എസ്-പ്രെസോ, സെലേറിയോ പോലുള്ള ജനപ്രിയ ഹാച്ച്ബാക്ക് മോഡലുകളുടെ വിൽപ്പനയും ജനപിന്തുണയും തന്നെയാണ് ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ്. അത് തന്നയാണ് മാരുതികാറുകളുടെ വിജയരഹസ്യവും. എന്നാൽ സേഫ്റ്റ് എത്തരത്തിൽ എന്നതാണ് പ്രധാന ചോദ്യം. എന്നാൽ ഇതി ആ ചോദ്യം മറന്നേക്കു എന്നാണ് കമ്പനി പറയുന്നത്. പ്രീമിയം കാറുകളിലും മറ്റും മാത്രം കണ്ടുവന്നിരുന്നൊരു സേഫ്റ്റി ഫീച്ചർ ഇപ്പോഴിതാ ആൾട്ടോ K10, എസ്-പ്രെസോ എന്നീ എൻട്രി ലെവൽ മോഡലുകളിലേക്കും സ്റ്റാൻഡേർഡായി അവതരിപ്പിച്ചിരിക്കുകയാണ് മാരുതി സുസുക്കി.

ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം എന്നറിയപ്പെടുന്ന ESP അവതരിപ്പിച്ചുകൊണ്ടാണ് മാരുതി സുസുക്കി ഇന്ത്യ തങ്ങളുടെ എൻട്രി ലെവൽ കാറുകൾ സുരക്ഷിതമാക്കിയിരിക്കുന്നത്.രണ്ട് വാഹനങ്ങളിലും വില വർധനയില്ലാതെയാണ് ESP അവതരിപ്പിച്ചിരിക്കുന്നത് എന്നതും സാധാരണക്കാരെ ചേർത്തുപിടിക്കുന്ന മാരുതിയുടെ തീരുമാനമാണ്. ആൾട്ടോ K10, എസ്-പ്രെസോ എന്നിവയുടെ തെരഞ്ഞെടുത്ത വേരിയൻ്റുകളിലാണ് ഈ ഫീച്ചർ ലഭ്യമാവുക.മാരുതി സുസുക്കിയുടെ ഈ രണ്ട് മോഡലുകളും ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, എബിഎസ്, ഇബിഡി, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, കൊളാപ്സിബിൾ സ്റ്റിയറിംഗ് കോളം, എഞ്ചിൻ ഇമ്മൊബിലൈസർ എന്നിവ ഉൾപ്പെടെയുള്ള അവശ്യ സുരക്ഷാ ഫീച്ചറുകളോടെയാണ് വിപണിയിലെത്തുന്നത്.

എഎംടി സജ്ജീകരിച്ചിരിക്കുന്ന വേരിയൻ്റുകൾക്ക് ഹിൽ ഹോൾഡ് അസിസ്റ്റും സ്റ്റാൻഡേർഡായി തന്നെ ലഭിക്കും. ഇപ്പോൾ ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമിന്റെ കൂട്ടിച്ചേർക്കലോടെ കാർ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഈ മോഡലിനെ സുരക്ഷിതമായ വാഹനമായി തന്നെ കാണാം. ഹെവി ബ്രേക്കിംഗ് സാഹചര്യങ്ങളിൽ പോലും വാഹനം കൺട്രോളിലായിരിക്കുമെന്ന് ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം സിസ്റ്റം ഉറപ്പാക്കുന്നു.

Maruti is coming with big safety in small cars

LEAVE A REPLY

Please enter your comment!
Please enter your name here