ഇനി അൽപം ബിയറാകാം! പുതിയ പരീക്ഷണവുമായി റോയൽ എൻഫീൽഡ്

0

ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന 2024 EICMA മോട്ടോര്‍ഷോയില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുന്നോടിയായി ബിയര്‍ 650 ചിത്രം പുറത്തുവിട്ട് റോയൽ എൻഫീൽഡ്. പുതിയ പ്രൊഡക്ഷന്‍-സ്‌പെക്കിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്റര്‍സെപ്റ്റര്‍ ബിയര്‍ 650 എന്നായിരിക്കും ബൈക്കിന്റെ ഔദ്യോഗിക നാമം. പ്രതീക്ഷിച്ചതു പോലെ തന്നെ എന്‍ഫീല്‍ഡിന്റെ നിലവിലെ 650 സിസി ശ്രേണിയിലെ മറ്റ് മോഡലുകളുമായി ബിയറിന് നിരവധി സാമ്യങ്ങളുണ്ട്. എങ്കിലും അതിന്റേതായ ഐഡന്റിറ്റി നിലനിര്‍ത്തിക്കൊണ്ടാണ് സ്‌റ്റൈലിംഗ് വരുന്നത്.

ഫീച്ചറുകളിലേക്ക് നോക്കിയാല്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഫ്‌ലോട്ടിംഗ് സിംഗിള്‍-പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററായിരിക്കും ബൈക്കില്‍ വരിക. മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍ സസ്പെന്‍ഷന്‍ ചുമതലകള്‍ക്കായി മുന്നില്‍ അപ്‌സൈഡ് ഡൌണ്‍ ഫോര്‍ക്കുകളും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്സോര്‍ബറുകളുമാണ് ഒരുക്കിയിരിക്കുന്നത്. ബ്രേക്കിംഗിലേക്ക് വന്നാല്‍ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണ് റോയല്‍ എന്‍ഫീല്‍ഡ് ബിയര്‍ 650-യില്‍ കൊടുത്തിട്ടുള്ളത്. ഇത് ഡ്യുവല്‍-ചാനല്‍ എബിഎസ് സിസ്റ്റത്തിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ സുരക്ഷയുടെ കാര്യത്തിലും ആശങ്കകളൊന്നും വേണ്ട. ബ്ലോക്ക് പാറ്റേണ്‍ ഡ്യുവല്‍ പര്‍പ്പസ് ടയറുകളുള്ള വയര്‍-സ്പോക്ക്ഡ് വീലുകളോടെയാണ് മോട്ടോര്‍സൈക്കിള്‍ നിരത്തിലേക്ക് എത്തുക. ട്വിന്‍ ക്രാഡില്‍ ഫ്രെയിമിലാണ് റോയല്‍ എന്‍ഫീല്‍ഡ് ബിയര്‍ 650 മോഡലും നിര്‍മിക്കുന്നത് .

പരിചിതമായ 648 സിസി പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എഞ്ചിന്‍ തന്നെയാണ് റോയല്‍ എന്‍ഫീല്‍ഡ് ബിയര്‍ 650 സ്‌ക്രാംബ്ലറിനും തുടിപ്പേകാന്‍ എത്തുന്നത്. ഇത് 47 കരുത്തില്‍ പരമാവധി 52 Nm torque വരെ ഇത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ആറ് സ്പീഡ് ഗിയര്‍ബോക്സുമായാവും എഞ്ചിന്‍ ജോടിയാക്കുക. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചും സ്റ്റാന്‍ഡേര്‍ഡായി ലഭ്യമാകും.

let’s have some beer! Royal Enfield with new test

LEAVE A REPLY

Please enter your comment!
Please enter your name here