മേഴ്സിഡസ് ജി-വാഗണ്‍ എസ്.യു.വിയുടെ ഇലക്ട്രിക് മോഡല്‍ അവതരിപ്പിച്ചു

0

മേഴ്സിഡസ് ജി-വാഗണ്‍ എസ്.യു.വിയുടെ ഇലക്ട്രിക് മോഡല്‍ അവതരിപ്പിച്ചു. ഇലക്ട്രിക് ജി 580 എന്ന് പേര് നല്‍കിയിരിക്കുന്ന ഈ വാഹനത്തിന് മൂന്ന് കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ജനുവരി 17-ന് ഡല്‍ഹിയില്‍ ആരംഭിക്കുന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയില്‍ ഈ വാഹനം മെഴ്‌സിഡീസിന്റെ പവലിയനില്‍ പ്രദര്‍ശനത്തിന് എത്തിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

2024 ജൂലായ് മാസത്തോടെ തന്നെ മെഴ്‌സിഡീസ് ഇലക്ട്രിക് ജി-വാഗണിന്റെ ബുക്കിങ് സ്വീകരിച്ച് തുടങ്ങിയിരുന്നു. വാഹനം അവതരിപ്പിക്കും മുമ്പുതന്നെ 2025 വരെയുള്ള വാഹനങ്ങള്‍ വിറ്റുത്തീരുകയും ചെയ്തിരുന്നു. എ.എം.ജി. ജി63 മോഡലിനൊപ്പമായിരിക്കും ഇലക്ട്രിക് മോഡല്‍ വില്‍പ്പനയ്ക്ക് എത്തുകയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, എ.എം.ജി. മോഡലിനെക്കള്‍ 60 ലക്ഷം രൂപയോളം ഇലക്ട്രിക് മോഡലിന് വില കുറവാണെന്നതും ശ്രദ്ധേയമാണ്.

ബോക്‌സി സിലുവേറ്റില്‍ റെഗുലര്‍ ജി-ക്ലാസിന് സമാനമായാണ് ഇലക്ട്രിക് ജി-വാഗണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇലക്ട്രിക് മോഡലുകള്‍ക്ക് ഇണങ്ങുന്ന ഗ്രില്ല്, ഇ.ക്യു.ബാഡ്ജിങ് എന്നിവയാണ് മുഖഭാവത്തില്‍ പ്രധാനമായി വരുത്തുന്ന മാറ്റം. എന്നാല്‍, വാഹനത്തിന്റെ എയറോ ഡൈനാമിക് ശേഷി വര്‍ധിപ്പിക്കുന്നതിനായി എ പില്ലറിന്റെ ഡിസൈനില്‍ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. ബോണറ്റിന്റെ ഡിസൈനും റൂഫിന് മുന്നില്‍ നല്‍കിയിട്ടുള്ള സ്പോയിലര്‍ ലിപ്പും എയറോ ഡൈനാമിക് ശേഷി ഉയര്‍ത്തുന്നതിന് സഹായകമാകും.

Mercedes has introduced an electric model of the G-Wagon SUV

LEAVE A REPLY

Please enter your comment!
Please enter your name here