
അമേരിക്കൻ പ്രസിഡന്റുമാരുടെ ഔദ്യോഗിക വാഹനമാണ് കാഡിലാക് വൺ ലിമോസിൻ കാർ. ഏത് ആക്രമണങ്ങളെയും നേരിടാൻ കഴിയുന്ന ദി ബീസ്റ്റ് പ്രസിഡന്റിന് പഴുതടച്ച സുരക്ഷയാണ് ഒരുക്കുന്നത്.അമേരിക്കൻ പ്രസിന്റായ രണ്ടാം തവണ വൈറ്റ് ഹൗസിലെത്തുന്ന ട്രംപിനും ദി ബീസ്റ്റ് തന്നെയാണ് സുരക്ഷ ഒരുക്കുന്നത്. ട്രംപ് ആദ്യം ചുമതലയേറ്റ ശേഷം പ്രത്യേകം നിർമാണം പൂർത്തിയാക്കിയ 2018 ലിമോസിൻ മോഡലാണ് കാഡിലാക് വൺ. ഒരു യുദ്ധസന്നാഹം തന്നെയുള്ള അത്യാധുനിക ടാങ്കറിന് സമാനമാണ് കാഡിലാക് വൺ. ഒരു കീ ഹോൾ പോലും വാഹനത്തിന് ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഇത് എങ്ങനെയാണ് തുറക്കുക എന്നത് സുരക്ഷ ഒരുക്കുന്ന രഹസ്യ ഏജന്റുമാർക്ക് മാത്രമേ അറിയൂ. വാഹനത്തിൻ്റെ രൂപകൽപ്പനയുടെ എല്ലാ വിശദാംശങ്ങളും സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതാണ്.
ഡ്യുവൽ ഹർഡ് സ്റ്റീൽ, അലൂമിനിയം, ടൈറ്റാനിയം, സെറാമിക് എന്നിവ ചേർന്നാണ് വാഹനത്തിന്റെ ബോഡിക്ക് സുരക്ഷയൊരുക്കുന്നത്. കുഴിബോംബുകളിൽ രക്ഷനേടാനായി ഉരുക്കും ഉപയോഗിച്ചിട്ടുണ്ട്. രക്തവും മറ്റ് അടിയന്തര വൈദ്യ സഹായത്തിന് ആവശ്യമായവയും വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. നൈറ്റ് വിഷൻ ക്യാമറകളും ജി.പി.എസ്, സാറ്റ്‌ലൈറ്റ് സംവിധാനങ്ങളും കാറിലുണ്ട്. പ്രസിഡന്റിന് പുറമേ നാല് പേർക്ക് കാറിൽ യാത്ര ചെയ്യാൻ കഴിയും. ഓരോ സീറ്റുകൾക്കും ഗ്ലാസിൽ തീർത്ത ആവരണമുണ്ട്. ഇത് താഴ്ത്താൻ പ്രസിഡന്റ് സീറ്റിൽ മാത്രമാണ് സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്.
സ്മോക് സ്‌ക്രീനുകൾ, ബുള്ളറ്റ് പ്രൂഫ് വിൻഡോസ്, വൈദ്യുതാഘാതം ഏൽപ്പിക്കാൻ കഴിയുന്ന ഡോർ ഹാൻഡിലുകൾ എന്നിവയുൾപ്പെടെയുള്ള പ്രതിരോധ ശേഷികളുടെ വാഹനമാണ് ദി ബീസ്റ്റ്. എട്ട് മുതൽ പത്ത് ടൺ വരെ ഭാരമുള്ള ഇതിന് എട്ട് ഇഞ്ച് കവച പ്ലേറ്റിംഗും ബോംബ് സ്‌ഫോടനങ്ങളെ നേരിടാൻ വരെ കഴിയുന്നതുമാണ്. വാതിലുകൾക്ക് മാത്രം ബോയിങ് 747 ജെറ്റുകൾക്കളിലെതിന് സമാനമായി എട്ട് ഇഞ്ചാണ് കനം. ന്യൂക്ലിയർ ലോഞ്ച് കോഡുകൾ പുറപ്പെടുവിക്കാൻ കഴിയുന്നതു മുതൽ വിപുലമായ ആശയവിനിമയ സംവിധാനങ്ങളും ദി ബീസ്റ്റിൽ സജ്ജീകരിച്ചിരിക്കുന്നു. രാസായുധങ്ങളെ പ്രതിരോധിക്കുന്നതിനൊപ്പം വാഹനത്തിനുള്ളിൽ ഓക്സിജൻ നൽകാനും സംവിധാനം ഉണ്ട്.
U S president’s car details