
കൊച്ചി∙ കളമശ്ശേരിയിൽ ഫെരാരി കാർ അപകടത്തിൽ പെട്ടു. കളമശ്ശേരി മെഡിക്കൽ കോളജ് റോഡിലാണ് അപകടം. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. ഫെരാരിയുടെ മിഡ് എൻജിൻ സ്പോർട്സ് കാറായ 488 ജിടിബിയാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ആർക്കും പരുക്കുകളില്ലെന്നും വാഹനത്തിന് കാര്യമായ കേടുപാടുകളുണ്ടെന്നുമാണ് റിപ്പോർട്ടുകൾ.

Ferrari worth 5 crores crashed in Kochi