ജിക്‌സർ ശ്രേണിയെ പുതിയ എഞ്ചിനിൽ നവീകരിച്ച് സുസുക്കി; ഇത് വേറിട്ട പരീക്ഷണം

0

ഈ വർഷം വരാനിരിക്കുന്ന OBD-2B മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ജിക്‌സർ ശ്രേണിയെ പുത്തൻ എഞ്ചിൻ ഉപയോഗിച്ച് നവീകരിച്ചിരിക്കുകയാണ് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ. അടുത്തിടെ ഹോണ്ട തങ്ങളുടെ ബൈക്ക് ശ്രേണി നവീകരിച്ചതിന് സമാനമാണിത്. ജിക്‌സർ 155, ജിക്‌സർ SF 155, ജിക്‌സർ 250, ജിക്‌സർ SF 250, വി-സ്ട്രോം SX 250 എന്നീ മോഡലുകളുടെ എഞ്ചിനാണ് ഇപ്പോൾ നവീകരണത്തിന് വിധേയമായിരിക്കുന്നത്.

എല്ലാ മോട്ടോർസൈക്കിളുകൾക്കും OBD-2B മാനദണ്ഡങ്ങൾ പാലിക്കുന്ന എഞ്ചിൻ മാത്രമല്ല, 2025 മോഡൽ ഇയർ പരിഷ്ക്കാരത്തിന്റെ ഭാഗമായി പുതിയ കളർ ഓപ്ഷനുകളും ബൈക്കുകൾക്ക് കമ്പനി സമ്മാനിച്ചിട്ടുണ്ട്. പുതിയ ജിക്‌സർ 155, ജിക്‌സർ SF 155, ജിക്‌സർ 250, ജിക്‌സർ SF 250, വി-സ്ട്രോം SX 250 മോഡലുകളുടെ പുതിയ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…

2025 സുസുക്കി ജിക്‌സർ, ജിക്‌സർ SF 155 മോട്ടോർസൈക്കിളുകളുടേയും എഞ്ചിൻ OBD-2B കംപ്ലയൻസിലേക്ക് മാറിയിട്ടുണ്ട്. എന്നാൽ പെർഫോമൻസ് കണക്കുകളിലൊന്നും മാറ്റമുണ്ടായിട്ടില്ല. പുതിയ 155 സിസി സിംഗിൾ-സിലിണ്ടർ എഞ്ചിന് 8,000 ആർപിഎമ്മിൽ 13.4 bhp കരുത്തും 6,000 ആർപിഎമ്മിൽ 13.8 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും.

5-സ്പീഡ് ഗിയർബോക്സുമായാണ് ജിക്‌സർ 155 സീരീസിന്റെ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ജിക്സർ, ജിക്സർ SF എന്നിവയ്ക്ക് മെറ്റാലിക് ട്രൈറ്റൺ ബ്ലൂ/പേൾ ഗ്ലേസിയർ വൈറ്റ്, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക്, മെറ്റാലിക് ഊർട്ട് ഗ്രേ/മെറ്റാലിക് ലഷ് ഗ്രീൻ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളും അവതരിപ്പിച്ചിട്ടുണ്ട്. 2025 ജിക്സറിന്റെ വില 1.38 ലക്ഷം മുതലും, ജിക്സർ SF പതിപ്പിന് 1.47 ലക്ഷം രൂപ മുതലുമാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

2025 സുസുക്കി ജിക്‌സർ 250 മോഡലുകളുടെ കാര്യത്തിലേക്ക് വന്നാൽ ജിക്‌സർ 250, ജിക്‌സർ SF 250 എന്നിവയുടെ എഞ്ചിൻ പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി നവീകരിക്കുകയാണുണ്ടായത്. OBD-2B കംപ്ലയിന്റ് എഞ്ചിൻ 9,300 ആർപിഎമ്മിൽ 26.1 bhp പവറും 7,300 ആർപിഎമ്മിൽ 22.2 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എഞ്ചിൻ 6-സ്പീഡ് ഗിയർബോക്‌സുമായാണ് വരുന്നത്.

ziksar suzuki models upgrade with new engine

LEAVE A REPLY

Please enter your comment!
Please enter your name here