
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാഹനപ്രേമികളുള്ള ഇനോവ ക്രിസ്റ്റ വൈദ്യുത വാഹനശ്രേണിയിലേക്ക് എത്തുന്നു. ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ പുതിയ വാഹനത്തിന്റെ കണ്‍സപ്റ്റ് മോഡല്‍ ടൊയോട്ട അവതരിപ്പിച്ചു. നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ള ഇന്നോവ ക്രിസ്റ്റയ്ക്ക് സമാനമാണ് എക്‌സ്‌പോയില്‍ അവതരിപ്പിച്ച ഇ.വി മോഡലും.
ഡേ ടൈം റണ്ണിങ് ലൈറ്റോട് കൂടിയ എല്‍.ഇ.ഡി ഹെഡ് ലാമ്പ്, ക്ലോസ്ഡ് ഓഫ് ഗ്രില്‍ എന്നിവയെല്ലാം ഇ.വി ക്രിസ്റ്റയുടെ ഭംഗി കൂട്ടുന്നുണ്ട്. ഇതിന് പുറമെ റീഡിസൈന്‍ ചെയ്ത ബമ്പറും വാഹനത്തിന്റെ മോഡി കൂട്ടുന്നു. 16 ഇഞ്ച് അലോയ് വീൽ, മള്‍ട്ടി കളര്‍ ഗ്രാഫിക്‌സ് എന്നിവയെല്ലാം എക്‌സ്‌പോയില്‍ അവതരിപ്പിച്ച ഇ.വി ക്രിസ്റ്റയുടെ പ്രത്യേകതയാണ്.
59.3 കിലോവാട്ട് ലിഥിയം ബാറ്ററി, 134 കിലോവാട്ട് കരുത്ത്, 700 എന്‍.എം ടോര്‍ക് എന്നിവയാണ് ഇ.വി ക്രിസ്റ്റയ്ക്കുള്ളത്. എന്നാല്‍, ഇതിന്റെ പ്രോഡക്ഷന്‍ ലൈനിലേക്ക് വരുമ്പോള്‍ എന്തൊക്കെ മാറ്റമാണുണ്ടാവുകയെന്നതാണ്.
innova crysta ev concept model revealed