
റിവോൾട്ട് മോട്ടോർസ് ഇപ്പോഴിതാ പുതിയൊരു ഇലക്ട്രിക് മോട്ടോർസൈക്കിളുമായി രംഗത്തെത്തിയിരിക്കുകയാണ്. RV ബ്ലേസ്‌എക്‌സ് എന്നു പേരിട്ടിരിക്കുന്ന വാഹനത്തിന് വെറും 1.15 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയെന്നാണ് റിപ്പോർട്ട്.
റിപ്പോർട്ട് പ്രകാരം പുതിയ ഇലക്ട്രിക് ബൈക്ക് വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 499 രൂപ നൽകി ഡീലർഷിപ്പിലോ ഓൺലൈനിലോ ഇവി പ്രീ-ബുക്ക് ചെയ്യാനാവും. മാർച്ച് 1 മുതൽ ബ്ലേസ്‌എക്‌സിനായുള്ള ഡെലിവറി ആരംഭിക്കുമെന്നും റിവോൾട്ട് അറിയിച്ചു. ഡിസൈനിലും RV1 ബൈക്കിന് സമാനമാണ് പുതിയ മോഡലും. ഒരേ വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, സമാനമായി രൂപകൽപ്പന ചെയ്ത ടാങ്ക്, സൈഡ് പാനലുകൾ എന്നിവയെല്ലാം ഇലക്ട്രിക് ബൈക്കിന് പ്രത്യേക സ്റ്റൈൽ നൽകുന്നുണ്ട്.
RV1 ഇവിയുടേതിന് സമാനമായി ആണ് സിംഗിൾ-പീസ് സീറ്റ്, ഗ്രാബ് റെയിൽ തുടങ്ങിയ ഭാഗങ്ങളും. സ്റ്റെർലിംഗ് സിൽവർ ബ്ലാക്ക്, എക്ലിപ്സ് റെഡ് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിൽ ബ്ലേസ്‌എക്‌സ് ലഭ്യമാകും. 6 ഇഞ്ച് എൽസിഡി സ്‌ക്രീൻ, മൂന്ന് റൈഡ് മോഡുകൾ, റിവേഴ്‌സ് മോഡ്, റീജനറേറ്റീവ് ബ്രേക്കിംഗ്, GPS, ജിയോഫെൻസിംഗ് പോലുള്ള ആപ്പ് കണക്റ്റിവിറ്റി സവിശേഷതകൾ എന്നിവയാണ് മോട്ടോർസൈക്കിളിലെ മറ്റ് ഫീച്ചറുകളെന്നും റിവോൾട്ട് മോട്ടോർസ് പറയുന്നു.
rv blaze x features and specifications