
ഫെബ്രുവരിയില്‍ ഫാക്ടറികളില്‍ നിന്ന് കമ്പനി ഡീലര്‍മാരിലേക്കുള്ള ആഭ്യന്തര പാസഞ്ചര്‍ വാഹന വിതരണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 1.9 ശതമാനം ഉയര്‍ന്ന് 3,77,689 യൂണിറ്റായതായി വ്യവസായ സംഘടനയായ സിയാം.2024 ഫെബ്രുവരിയില്‍ മൊത്തം യാത്രാ വാഹന മൊത്തവ്യാപാരം 3,70,786 യൂണിറ്റായിരുന്നു. പാസഞ്ചര്‍ വാഹന വിഭാഗം സ്ഥിരത പുലര്‍ത്തി, 2025 ഫെബ്രുവരിയില്‍ നടന്നത് എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയാണെന്ന് സിയാം) ഡയറക്ടര്‍ ജനറല്‍ രാജേഷ് മേനോന് പ്രസ്താവനയില്‍ പറഞ്ഞു.
എന്നിരുന്നാലും, മൊത്തം ഇരുചക്ര വാഹന കയറ്റുമതി കഴിഞ്ഞ മാസം 9 ശതമാനം കുറഞ്ഞ് 13,84,605 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സ്കൂട്ടര്‍ വില്‍പ്പന 5,15,340 യൂണിറ്റുകളില്‍ നിന്ന് 5,12,783 യൂണിറ്റായി കുറഞ്ഞു.കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 9,64,362 യൂണിറ്റുകള്‍ അയച്ചിരുന്നെങ്കില്‍ കഴിഞ്ഞ മാസം ഡീലര്‍മാര്‍ക്കുള്ള മോട്ടോര്‍സൈക്കിള്‍ കയറ്റുമതി 13 ശതമാനം കുറഞ്ഞ് 8,38,250 യൂണിറ്റായി. ഫെബ്രുവരിയില്‍ മോപെഡ് വില്‍പ്പന 18 ശതമാനം ഇടിഞ്ഞ് 33,572 യൂണിറ്റാകുകയും ചെയ്തു.
Maruti is about to increase the price