Site icon Latest Car and Bike News, Price, Auto Reviews, EV News From Kerala in Malayalam

മുഖം മിനുക്കി മൂന്നാം തലമുറയുമായി എത്തുന്നു സ്വിഫ്റ്റും ഡിസയറും; മാരുതി പ്രേമികൾ ആഘോഷത്തിൽ

ഇന്ത്യയിൽ മാത്രമല്ല രാജ്യാന്തര തലത്തിൽ തന്നെ ഏറെ ആരാധകരെ സമ്പാദിച്ച കാറാണ് മാരുതി സുസൂക്കി സ്വിഫ്റ്റ്. മുഖം മിനുക്കി കൂടുതല്‍ ഫീച്ചറുകളോടെ എത്താന്‍ പോവുകയാണ് ജനപ്രിയ മോഡലായ മാരുതി സ്വിഫ്റ്റ്. മൂന്നാം തലമുറയിൽ തന്നെ വാഹനപ്രേമികളുടെ ഇഷ്ടതാരമായി മാറിയ സ്വിഫ്റ്റ് മുഖം മിനുക്കി എത്തുമ്പോൾ ഏറെ ആകാംഷയുമാണ്. അടുത്ത മാസം പുറത്തിറങ്ങുന്ന സ്വിഫ്റ്റിലെ ഫീച്ചറുകളും പുതിയ Z സീരീസ് എന്‍ജിനും സ്വിഫ്റ്റിലില്ലാത്ത തനതായ സ്റ്റൈലിങും മാരുതി സുസുക്കി ഡിസയറിന് നല്‍കും. ഈ വര്‍ഷം രണ്ടാം പകുതിയില്‍ ഡിസയറിന്റെ മുഖം മിനുക്കിയ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് കരുതപ്പെടുന്നത്.

രാജ്യാന്തര മോഡലിനെ അപേക്ഷിച്ച് മാറ്റങ്ങളോടെയായിരിക്കും സ്വിഫ്റ്റ് ഇന്ത്യയില്‍ എത്തുകയെന്നാണ് കരുതപ്പെടുന്നത്. ടോക്കിയോയില്‍ വെച്ചായിരുന്നു പുതിയ തലമുറ സ്വിഫ്റ്റിനെ അവതരിപ്പിച്ചതെന്നതു തന്നെ ഈ ജനപ്രീതിയുടെ തെളിവാണ്. സ്വിഫ്റ്റിനെ അപേക്ഷിച്ച് കൂടുതല്‍ ഇന്ത്യന്‍ മോഡലാണ് ഡിസയര്‍. നികുതി ഇളവു കൂടി ലക്ഷ്യമിട്ട് നാലു മീറ്ററിലും താഴെ വലിപ്പത്തിലാണ് മാരുതി സുസുക്കി പുതിയ ഡിസയര്‍ നിര്‍മിച്ചിരിക്കുന്നത്.

. സ്വിഫ്റ്റില്‍ നിന്നും വ്യത്യസ്തമായ സ്റ്റൈലിങാണ് ഡിസയറിന് നല്‍കുക. ബംപറിലും പിന്‍ഭാഗത്തും സവിശേഷമായ ഡിസൈനിലായിരിക്കും ഡിസയര്‍ എത്തുക. അലോയ് വീലിലും ഹെഡ്‌ലാംപിലും മാറ്റങ്ങളുണ്ടാവും. സ്വിഫ്റ്റിന്റേയും ഡിസയറിന്റേയും പുതിയ മോഡലുകളില്‍ സ്‌റ്റൈലിങില്‍ പരമാവധി സവിശേഷതകള്‍ ഉള്‍ക്കൊള്ളിക്കാന്‍ മാരുതി ശ്രമിക്കാറുണ്ട്. പല ഭാഗങ്ങളും പങ്കുവെക്കുമ്പോഴും സ്വിഫ്റ്റിനും ഡിസയറിനും സവിശേഷമായ വ്യക്തിത്വം നല്‍കാനായിരിക്കും മാരുതിയുടെ ശ്രമം.

5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ ബോക്‌സ് തന്നെ തുടരാനാണ് സാധ്യത. ഭാവിയില്‍ സിഎന്‍ജി മോഡലും ഡിസയറില്‍ പ്രതീക്ഷിക്കാം. കെ സീരീസ് 1.2 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിന്‍ മാറ്റി പുതിയ Z സീരീസ് 1.2 ലീറ്റര്‍ ത്രീ സിലിണ്ടര്‍ എന്‍ജിനായിരിക്കും പുതിയ ഡിസയറിലുണ്ടാവുക. ഇന്ത്യയിലെ മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ കൂടി കണക്കിലെടുത്ത് കാര്യക്ഷമത കൂടുതലും മലിനീകരണം കുറവുമുള്ള എന്‍ജിനായിരിക്കും പുതിയത്.

Exit mobile version