ബാപ്പയെ പോലെ തന്നെ വാഹനപ്രേമിയാണ് ദുല്‌ഖർ സൽമാൻ. തന്റെ വാഹനകളക്ഷനെ പറ്റി ആരാധകരോട് ദുൽഖർ എപ്പോഴും പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ഡി.ക്യുവിന്റെ ശേഖരത്തിലേക്ക് പുതിയ അരതിഥി കൂടി എത്തി ചേർന്നിരിക്കുകയാണ്. ദുൽഖറിന് മൂലധന നിക്ഷേപമുള്ള വൈദ്യുത ഇരുചക്ര വാഹന നിര്‍മാതാക്കളായ ‘അള്‍ട്രാ വയലറ്റ്’ പുറത്തിറക്കിയ ‘എഫ് 77 മാക് 2’ ആണ് പുതിയ ബൈക്ക്.
ടി.എന്‍. 06 എ.കെ. 0369. സാമൂഹികമാധ്യമത്തിലൂടെ ദുല്‍ഖര്‍ തന്നെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.2022-ല്‍ പുറത്തിറങ്ങിയ എഫ് 77 എന്ന വൈദ്യുത സ്‌പോര്‍ട്‌സ് ബൈക്കിന്റെ പുതിയ പതിപ്പാണിത്. വിമാനത്തിന്റെ ഡിസൈനില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുങ്ങിയിട്ടുള്ള ഈ ബൈക്കിന് സ്റ്റാന്‍ഡേര്‍ഡ്, റികോണ്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളുണ്ട്. ഡിസൈനില്‍ കാര്യമായ അഴിച്ചുപണി വരുത്താതെ മറ്റ് ബൈക്കുകള്‍ക്ക് അവകാശപ്പെടാന്‍ കഴിയാത്ത ഫീച്ചറുകള്‍ നല്‍കിയാണ് മാക്ക് 2 എത്തിച്ചിരിക്കുന്നത്.
പത്ത് ലെവല്‍ റീജനറേഷനാണ് എഫ് 77 മാക് 2 നല്‍കിയിട്ടുള്ളത്. മറ്റൊരു ഇലക്ട്രിക് വാഹനത്തിന് അവകാശപ്പെടാനാവാത്ത ഫീച്ചറാണിത്. സുരക്ഷ ഉറപ്പാക്കുന്നതിനായി മൂന്ന് ലെവല്‍ ട്രാക്ഷന്‍ കണ്‍ട്രോളും ഇതില്‍ നല്‍കിയിട്ടുണ്ട്. ബ്രേക്കിങ്ങില്‍ വാഹനത്തിന്റെ സ്റ്റെബിലിറ്റി ഉറപ്പാക്കാന്‍ ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ ഫീച്ചറും ഈ രണ്ടാം വരവില്‍ മാക്ക് 2-ല്‍ നല്‍കിയിട്ടുണ്ട്.2.99 ലക്ഷം രൂപ വിലവരുന്ന സ്റ്റാന്‍ഡേര്‍ഡിന് ഒറ്റ ചാര്‍ജില്‍ 211 കിലോ മീറ്ററും, 3.99 ലക്ഷം രൂപ വിലവരുന്ന റികോണിന് 323 കിലോ മീറ്ററും യാത്ര ചെയ്യാമെന്ന് കമ്പനി അവകാശപ്പെടുന്നു.മണിക്കൂറില്‍ 155 കിലോമീറ്റര്‍ വേഗതയെടുക്കാന്‍ ഈ ബൈക്കിന് സാധിക്കും. കേവലം 7.7 സെക്കന്റില്‍ പൂജ്യത്തില്‍നിന്ന് 100 കിലോ മീറ്റര്‍ സ്പീഡ് കൈവരിക്കാനുള്ള കരുത്തും ഈ വാഹനത്തിനുണ്ട്. 40 ബി.എച്ച്.പി. പവറും 100 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ഈ ബൈക്കിന്റെ കരുത്ത്.