Site icon Latest Car and Bike News, Price, Auto Reviews, EV News From Kerala in Malayalam

ഇനിയും ഒരുപാട് പെഡലുകളിൽ അവരുടെ പാദസ്പർശം പതിക്കട്ടെ; 73 വയസിൽ 11 ഡ്രൈവിങ് ലൈസൻസുകൾ സ്വന്തമാക്കി; കൊച്ചിക്കാരി രാധാമണിയമ്മയെ ആശംസിച്ച് ആനന്ദ് മഹീന്ദ്ര

11 ഡ്രൈവിങ് ലൈസൻസുള്ള ഇന്ത്യയിലെ ഏക മലയാളി രാധാമണിയമ്മയെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തി ആനന്ദ് മ​ഹീന്ദ്ര. കൊച്ചി സ്വദേശിയായ രാധാമണിയമ്മയ്ക്ക് 73 വയസുണ്ട്. പക്ഷേ 11 ലൈസൻസ് സ്വന്തമാക്കി എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ. ആനന്ദ് മഹീന്ദ്ര രാധാമണിയമ്മയുടെ ചിത്രം അടക്കം എക്സിൽ പങ്കുവച്ചതോടെ അഭിനന്ദന പ്രവഹമാണ്. വ്യത്യസ്ത തരം വാഹനങ്ങളുടേതായി 11 ഡ്രൈവിങ് ലൈസൻസുകളാണ് രാധാമണിയമ്മ സ്വന്തമാക്കിയത്. ഇനിയും ഒരുപാട് പെഡലുകളിൽ അവരുടെ പാദസ്പർശം പതിക്കട്ടെയെന്നും ആനന്ദ് മഹീന്ദ്ര കുറിച്ചു. വയസ് എന്നത് ഒരു സംഖ്യ മാത്രമാണ്, എൻെ തിങ്കളാഴ്ചത്തെ മോട്ടിവേഷനാണ് രാദാമണിയമ്മയെന്നും ആനന്ദ് മഹീന്ദ്ര എക്സിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

കൊച്ചിക്കാരി രാധാമണിയമ്മയ്ക്ക് ഹെവി വാഹനങ്ങൾ അടക്കം നിരവധി വാഹനങ്ങൾ ഓടിക്കാനുള്ള നിയമപരമായ ലൈസൻസുണ്ട്. ജെ.സി.ബിയും ക്രൈനുമടക്കം ഇത്തരത്തിൽ രാധാമണിയമ്മ ഓടിക്കുന്നുണ്ട്. അതും തന്റെ 73മത്തെ വയസിൽ. ഇന്ത്യയിലെ ഡ്രൈവിങ് ലൈസൻസില്. സ്കൂട്ടർ, കാർ, ഹെവി, ലൈറ്റ് വെഹിക്കിൾ, മെഷിനറി തുടങ്ങി പലതായിട്ടാണ് തരംതിരിച്ചിരിക്കുന്നത്. ഇതെല്ലാം വളയിട്ട കൈകളിൽ ഭ​ഗ്രമായി ഓപ്പറേറ്റ് ചെയ്താണ് രാധാമണിയമ്മ ലോകത്തെ അമ്പരപ്പിച്ചത്. 2004 ൽ ഭർത്താവ് മരണപ്പെടുന്നതോടെയാണ് മക്കളെ സഹായിക്കാനായി രാധാമണിയമ്മ സ്വന്തമായി ഉണ്ടായിരുന്ന ഡ്രൈവിങ് സ്കൂൾ രം​ഗത്തേക്ക് ഇറങ്ങുന്നത്. 1970ൽ ഭർത്താവ് തുടക്കമിട്ട എ ടു ഇസഡ് ഡ്രൈവിങ് സകൂൾ ഇന്ന്തോപ്പൂംപൊടിയിലെ അറിയപ്പെടുന്ന ഡ്രൈവിങ് സ്കൂളായി മാറപ്പെടുകയും ചെയ്തു.

Exit mobile version