ഇനി മീനാക്ഷിക്ക് സാരഥി എം.ജി കോമറ്റ്; പെട്രോൾ പേടി വേണ്ട, താരം ഇനി പറക്കും

0

അവതാരകയായും മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങുന്ന മീനാക്ഷിക്ക് ഇനി യാത്രയിൽ കൂട്ട് എം.ജി കോമറ്റ്. ലൊക്കേഷനിലേക്കുള്ള യാത്രകൾക്കും സ്വകാര്യ യാത്രകൾക്കും പുതിയ ഒരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം. എം.ജിയുടെ കുഞ്ഞന്‍ ഇലക്ട്രിക് മോഡലായ കോമറ്റ് ഇ.വിയാണ് മീനാക്ഷി തന്റെ യാത്രകള്‍ക്കായി തിരഞ്ഞെടുത്തിരിക്കുന്ന്.മീനാക്ഷി തന്നെയാണ് പുതിയ വാഹനം സ്വന്തമാക്കിയ വിവരം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ഇനിയും കുതിക്കാന്‍ വെമ്പുന്ന പെട്രോളെ വിട, ഡീസലേ വിട എന്ന കുറിപ്പോടെയാണ് മീനാക്ഷി തന്റെ പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വലിപ്പത്തില്‍ ചെറുതാണെങ്കിലും ഏറ്റവും മികച്ചതും വിശാലമായതുമായ അകത്തളവുമായാണ് ഈ വാഹനം എത്തിയത്. എം.ജി. വാഹനങ്ങളുടെ മുഖമുദ്രയായ കണക്ടഡ് ഫീച്ചറുകള്‍ ഉള്‍പ്പെടെയുള്ളവയും ഈ കുഞ്ഞന്‍ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.വലിപ്പക്കുറവ് തന്നെയാണ് എം.ജി. കോമറ്റ് ഇ.വിയുടെ സവിശേഷത. 2974 എം.എം. നീളവും 1505 എം.എം. വീതിയും 1640 എം.എം. ഉയരവും 2010 എം.എം. വീല്‍ബേസുമായാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്.

എം.ജി. മോട്ടോഴ്‌സിന്റെ ലൈനപ്പില്‍ രണ്ടാമതായി എത്തിയ ഇലക്ട്രിക് വാഹനമാണ് കോമറ്റ് ഇ.വി. എക്‌സ്‌ക്ലൂസീവ്, എക്‌സൈറ്റ്, എക്‌സിക്യൂട്ടീവ് എന്നീ വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ കുഞ്ഞന്‍ ഇലക്ട്രിക് വാഹനത്തിന് 6.98 ലക്ഷം രൂപ മുതല്‍ 9.23 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ഇലക്ട്രിക് കാറാണ് കോമറ്റ്. എന്നാല്‍, ഇതില്‍ ഏത് വേരിയന്റാണ് മീനാക്ഷി സ്വന്തമാക്കിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here