ഇന്ത്യന്‍ ടെസ്‌ലക്ക് എട്ടിന്റെ പണി കൊടുത്ത് അമേരിക്കൻ ടെസ്ല. കേൾക്കുമ്പോൾ ഞെട്ടണ്ട. നിയമയുദ്ധം നടക്കുകയാണ് ഇന്ത്യൻ കമ്പനിയുമായി
ഇന്ത്യയില്‍ നിന്നുള്ള ബാറ്ററി നിര്‍മാണ കമ്പനി അനുവാദമില്ലാതെ തങ്ങളുടെ പേര് ഉപയോഗിച്ചതാണ് എലോണ്‍ മസ്‌കിന്റെ ടെസ്‌ലയെ പൊടുന്നനെ
ചൊടിപ്പിച്ചത്. ‘ടെസ്‌ല പവര്‍’ എന്ന പേരിലാണ് ഇന്ത്യയില്‍ നിന്നുള്ള ബാറ്ററി കമ്പനി അവരുടെ ഉത്പന്നങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. ഇതിനെതിരെ അമേരിക്കന്‍ ടെസ്‌ല നോട്ടീസ് അയച്ചിട്ടും ഇന്ത്യന്‍ കമ്പനി ടെസ്‌ലയുടെ പേര് ഉപയോഗിക്കുന്നത് തുടര്‍ന്നതോടെയാണ് കേസ് കോടതിയിലെത്തിയത്.
‘ടെസ്‌ല പവര്‍’, ‘ടെസ്‌ല പവര്‍ യുഎസ്എ’ എന്നീ പേരുകളാണ് അനുമതിയില്ലാതെ ഇന്ത്യന്‍ ബാറ്ററി കമ്പനി ഉപയോഗിച്ചതെന്നാണ് ടെസ്‌ല ആരോപിക്കുന്നത്. ആരോപണം തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകളും ടെസ്‌ല നിയമനടപടിയുടെ ഭാഗമായി കൈമാറിയിട്ടുണ്ട്. ഇന്ത്യന്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്നുള്ള സ്‌ക്രീന്‍ ഷോട്ടുകള്‍ അവര്‍ ടെസ്‌ല പവര്‍ യുഎസ്എ എല്‍എല്‍സിയുമായി സഹകരിക്കുന്നുവെന്ന് കാണിക്കുന്നു. ഇന്ത്യന്‍ ബാറ്ററി കമ്പനി അവരുടെ ആസ്ഥാനം ഡെലാവേറിലാണെന്നാണ് അവകാശപ്പെടുന്നത്. ശരിക്കുള്ള ടെസ്‌ലയുടെ ആസ്ഥാനവും ഡെലാവേറിലാണ്.
തങ്ങളുടെ പേര് ഉത്പന്നങ്ങളില്‍ ഉപയോഗിക്കുന്നത് എത്രയും വേഗം നിര്‍ത്തണമെന്ന് കാണിച്ച് അമേരിക്കന്‍ വൈദ്യുത വാഹന നിര്‍മാതാക്കളായ ടെസ്‌ല ഇന്ത്യയിലെ ബാറ്ററി നിര്‍മാണ കമ്പനിക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഈ നോട്ടീസിന് മറുപടി നല്‍കാതെ അവഗണിച്ച ഇന്ത്യന്‍ കമ്പനി ടെസ്‌ല എന്ന പേര് തങ്ങളുടെ ഉത്പന്നങ്ങളില്‍ ഉപയോഗിക്കുന്നത് തുടര്‍ന്നതോടെയാണ് നിയമനടപടികള്‍ക്ക് ടെസ്‌ല തുനിഞ്ഞിറങ്ങിയിരിക്കുന്നത്.