ഇന്ത്യയിലെ ഇലക്ട്രിക്ക് വാഹനപ്രേമികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത. റെനോ – നിസാൻ കൂട്ടുകെട്ടി,ൽ ഇവി കാറുകൾ നിരത്തിലെത്തിക്കാൻ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന ക്രെറ്റ ഇവിയ്ക്ക് എതിരാളിയായ മിഡ്-സൈസ് ഇലക്ട്രിക് എസ്യുവിയാണ് കമ്പനിയുടെ പ്ലാനുകളിലുള്ളത്. നേരത്തെ ഇലക്ട്രിക് കാർ തന്ത്രത്തിൻ്റെ ഭാഗമായിരുന്ന ഇന്ത്യയ്ക്കായി ഒരു എൻട്രി ലെവൽ ഇവി എന്ന പദ്ധതികൾ കമ്പനികൾ ഉപേക്ഷിച്ചതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഹ്യുണ്ടായി ക്രെറ്റ ഇവി, മാരുതി സുസുക്കി eVX എന്നിവയ്ക്കെതിരെ മത്സരിക്കുന്ന മിഡ് സൈസ് ഇലക്ട്രിക് എസ്യുവിയ്ക്ക് കോംപറ്റിറ്റീവ് വില നിർണ്ണയം ഒരു പ്ലസ് പോയിന്റ് തന്നെ ആയിരിക്കും. ആഭ്യന്തര വിപണിയിലെ ബ്രാൻഡിൻ്റെ ആദ്യ ഇവി ഒരു ആഗോള മോഡലുമായിരിക്കും, ഇന്ത്യ ഇതിൻ്റെ പ്രൊഡക്ഷൻ കേന്ദ്രമായും പ്രവർത്തിച്ചേക്കാം.
വൻതോതിൽ പ്രാദേശികവൽക്കരിക്കപ്പെട്ട CMF-B പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള പുതിയ ഡസ്റ്ററും അതിൻ്റെ നിസാൻ സഹോദരനും അടുത്ത വർഷം അതായത് 2025 അവസാനത്തോടെ ആഭ്യന്തര വിപണിയിൽ അരങ്ങേറ്റം കുറിക്കും.ഡസ്റ്റർ അധിഷ്ഠിത ഇവി CMF-B പ്ലാറ്റ്ഫോമിന്റെ ഇലക്ട്രിക് പവർട്രെയിൻ സജ്ജീകരണത്തിന് അനുയോജ്യമായ മാറ്റങ്ങളുമായി വരുന്ന ഒരു പതിപ്പ് ഉപയോഗിക്കും. ചില മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, സഖ്യം ലക്ഷ്യമിടുന്നത് 15 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ ബജറ്റിൽ വരുന്ന ഒരു ഇവി മോഡലാണ്.മേൽപ്പറഞ്ഞ മിഡ്-സൈസ് ഇലക്ട്രിക് എസ്യുവി ബ്രാൻഡിന്റെ CMF-B പ്ലാറ്റ്ഫോമിൻ്റെ ഇലക്ട്രിക് പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും, കൂടാതെ ഈ സഖ്യത്തിൽ നിന്നുള്ള ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ-ഇലക്ട്രിക് ഓഫറായി ഡസ്റ്റർ ഇവി ആയിരിക്കും എത്തുന്നത് എന്ന് പ്രതീക്ഷിക്കാം.