Site icon Latest Car and Bike News, Price, Auto Reviews, EV News From Kerala in Malayalam

ഇലക്ട്രിക്ക് സ്കൂട്ടറും ഓട്ടോയും വാങ്ങാൻ ഇനി സർക്കാർ സഹായം

ഇലക്ട്രിക്ക് സ്കൂട്ടറും ഓട്ടോയും വാങ്ങാൻ ഇനി സർക്കാർ സഹായം. ഈ വിവരം ആരും അറിയാതെ പോകരുത്. 10,000 രൂപ വരെയാണ് സഹായം ലഭിക്കുക. 3.3 ലക്ഷം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് സഹായം നൽകും. ഇ- റിക്ഷ, ഇ- കാർട്ട് എന്നിവക്കും സഹായം ലഭിക്കും. 50,000 രൂപ വരെയാണ് സഹായം നൽകുന്നത്. ഇലക്ട്രിക് മൊബിലിറ്റി പ്രമോഷൻ സ്കീം എന്ന പദ്ധതിക്ക് കീഴിലാണ് സഹായം നൽകുന്നത്. ജൂലൈ വരെയായി ഇതിൻെറ കാലാവധി നീട്ടിയിട്ടുണ്ട്. 500 കോടി രൂപയാണ് പദ്ധതിക്ക് കീഴിൽ സഹായം നൽകാനായി നീക്കിവെച്ചിരിക്കുന്നത്.പദ്ധതി, ആത്മനിർഭർ ഭാരത് സംരംഭവുമായി യോജിപ്പിച്ച്, വിവിധ തരം ഇലക്ട്രിക് വാഹനങ്ങൾക്കും നൂതന ബാറ്ററികൾക്കും സഹായം നൽകാൻ പദദ്ധതിയിടുന്നുണ്ട്. ഇന്ത്യയിൽ ഇലക്ട്രിക് ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുള്ളതാണ് പദ്ധതി.അതേസമയം, ഫെയിം പദ്ധതി യുടെ രണ്ടാം ഘട്ടം 2024 മാർച്ച് 31-ന് അവസാനിച്ചു.

പദ്ധതിക്ക് കീഴിലുള്ള ധനസഹായം ഇനി കിട്ടില്ല.. ഫെയിം സ്കീമിന് കീഴിലുള്ള സബ്‌സിഡികൾ മാർച്ച് 31 വരെ വിൽക്കുന്ന ഇ-വാഹനങ്ങൾക്കാണ് ലഭ്യമാക്കിയിരുന്നത്. പകരം രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ സ്വീകാര്യമാക്കാനായി ആണ് ഇലക്ട്രിക് മൊബിലിറ്റി പ്രമോഷൻ സ്കീം 2024 പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഇഎംപിഎസ് പ്രകാരം , ഇരുചക്രവാഹനത്തിന് 10,000 രൂപ വരെയാണ് പരമാവധി സഹായം . ഏപ്രിൽ ഒന്നു മുതൽ ജൂലൈ 31 വരെയുള്ള നാലു മാസത്തിൽ 3.33 ലക്ഷം ഇരുചക്രവാഹനങ്ങൾക്ക് സഹായം നൽകുംഇ-റിക്ഷയും ഇ-കാർട്ട് വിഭാഗത്തിലെ 41,000-ലധികം വാഹനങ്ങൾക്കുമുണ്ട് പദ്ധതി പ്രകാരം പ്രത്യേക ഇൻസെൻ്റീവ് നൽകും. വലിയ മുച്ചക്ര വാഹനമാണെങ്കിൽ 50,000 രൂപ വരെ ധനസഹായം ലഭിക്കും.

Exit mobile version