കളം പിടിക്കാൻ ഗൂർഖ ന്യൂജെൻ എത്തുന്നു; വെല്ലുവിളി ഥാറിനോ?

0

ചുരുങ്ങിയ കാലഘട്ടം കൊണ്ടുതന്നെ വാഹനപ്രേമികളുടെ ഇഷ്ടവാഹഹത്തിലേക്ക് ഇടംപിട്ച്ച കിടിലൻ ജീപ്പാണ് ഫോഴ്സിന്റെ ഗൂർഖ. പൊതുവെ, പട്ടാളം, പൊലീസ്, തുടങ്ങി ഫോഴ്സ് വാഹനശ്രേണിയെ ലക്ഷ്യമിട്ടാണ് വാഹനം വിപണിയെങ്കിലും ഗൂർഖയ്ക്ക് ആരാധകർ ഏറെയാണ്. ഗൂർഖയുടെ പൊലീസ് വാഹനങ്ങളും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് വാഹനങ്ങളും തന്നെയാണ് കേരളത്തിൽ വാഹനപ്രേമികൾക്ക് ഇടയിൽ ഫോഴ്സ് ഗൂർഖയോട് അടുപ്പം വർദ്ധിപ്പിച്ചത്. ഇപ്പോഴിതാ ഫോഴ്‌സ് ഗൂര്‍ഖ 5 ഡോര്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയിരിക്കുകയാണ്.. പുതുക്കിയ 3 ഡോര്‍ ഗൂര്‍ഖക്ക് 16.75 ലക്ഷം രൂപയും പുതിയ 5 ഡോര്‍ ഗൂര്‍ഖക്ക് 18 ലക്ഷം രൂപയുമാണ് എക്സ്‍ഷോറൂം വില. 25,000 രൂപ നല്‍കി ഗൂര്‍ഖ ബുക്ക് ചെയ്യാനുള്ള സൗകര്യം ഏപ്രില്‍ 29 മുതല്‍ ഫോഴ്‌സ് ആരംഭിച്ചിട്ടുണ്ട്. ഡീലര്‍മാര്‍ക്ക് ഗൂര്‍ഖ ഈ ആഴ്ച്ച തന്നെ അയച്ചു തുടങ്ങുമെന്നും മെയ് പകുതിയോടെ ടെസ്റ്റ് ഡ്രൈവും ബുക്ക് ചെയ്തവര്‍ക്ക് വാഹനത്തിന്റെ വിതരണവും ആരംഭിക്കുമെന്നും ഫോഴ്‌സ് മോട്ടോഴ്‌സ് അറിയിച്ചു.

ഗൂര്‍ഖ 3 ഡോറിന്(16.75) 4വീല്‍ ഡ്രൈവ് ഓപ്ഷണലായുള്ള മഹീന്ദ്ര ഥാര്‍ എഎക്‌സിനെ അപേക്ഷിച്ച് 1.75 ലക്ഷം രൂപ കൂടുതലാണ്. അതേസമയം നിലവില്‍ ഫോഴ്‌സ് ഗൂര്‍ഖയുടെ 5 ഡോര്‍ മോഡലിന് ഇന്ത്യന്‍ വിപണിയില്‍ എതിരാളികളില്ല. എന്നാല്‍ മാസങ്ങള്‍ക്കകം 5 ഡോര്‍ ഗൂര്‍ഖക്ക് എതിരാളിയായി മഹീന്ദ്ര എത്തുകയും ചെയ്യും. വരുന്ന സ്വാതന്ത്ര്യദിനത്തിലാണ് 5 ഡോര്‍ മഹീന്ദ്ര ഥാര്‍ അര്‍മാദ എത്തുക.
ഗൂര്‍ഖയുടെ പ്രധാന എതിരാളി മഹീന്ദ്ര ഥാറാണ്. നിലവില്‍ മൂന്നു ഡോര്‍ രൂപത്തില്‍ മാത്രമേയുള്ളൂവെന്നതാണ് ഥാറിന്റെ പരിമിതി. പെട്രോള്‍ എന്‍ജിന്‍ ഓപ്ഷന്‍, 2 വീല്‍ ഡ്രൈവ്, ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ് എന്നിങ്ങനെയുള്ള വൈവിധ്യങ്ങളാലാണ് ഈ പരിമിതി മഹീന്ദ്ര ഥാര്‍ മറികടക്കുന്നത്. ഗൂര്‍ഖയാവട്ടെ ഡീസല്‍ മാനുവല്‍ മോഡലായി മാത്രമാണ് എത്തുന്നത്. സ്റ്റാന്‍ഡേഡായി 4 വീല്‍ ഡ്രൈവും ഉള്‍പ്പെടുത്തിയിരിക്കുന്നു. എന്നാൽ കളം മാറ്റാൻ ഗൂർഖ എത്തുന്നതോടെ മഹീന്ദ്രയ്ക്ക് കനത്ത വെല്ലുവിളിയായിരിക്കും ഇത്

LEAVE A REPLY

Please enter your comment!
Please enter your name here