ജനപ്രിയ വാഹനങ്ങളുമായി ഫോർഡ് തിരിച്ചെത്തും? പക്ഷേ ചെറുവാഹനങ്ങൾ കാണില്ല; പകരം വമ്പന്മാർ

0

ഇന്ത്യയിലെ ജനപ്രിയ വാഹനങ്ങളിൽ മുൻപന്തിയിൽ നിന്ന കാർ നിർമ്മാതാക്കളായിരുന്നു ഫോർഡ്. 2021ൽ ഫോർഡ് കമ്പനി ഇന്ത്യയിലെ നിർമ്മാണവും വിതരണവും അവസാനിപ്പിച്ചു എങ്കിലും തിരിച്ചു വരവിനായി കൊതിക്കുന്നത് നിരവധി പേരാണ്. എന്നാൽ ആരാധകർക്ക് സന്തോഷം നൽകുന്ന റിപ്പോർട്ട് കൂടി പുറത്തെത്തുകയാണ്. ഫോർഡ് എന്‍ഡവര്‍ എസ്‌യുവി എവറസ്റ്റ് എന്ന പേരിലും റേഞ്ചര്‍ പിക്ക്അപ്പും ഇന്ത്യയില്‍ വീണ്ടും ഫോഡ് അവതരിപ്പിക്കാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് സജീവമായി കേൾക്കുന്നത്. . ഫിഗോ, അസ്പയര്‍, ഇകോസ്‌പോര്‍ട് തുടങ്ങിയ ബജറ്റ് കാറുകളെ ഫോഡ് വീണ്ടും ഇന്ത്യയിലെത്തിക്കുമോ എന്നതും കണ്ടറിയേണ്ടത് തന്നെയാണ്.

കോംപാക്ട് എസ്‌യുവികളായ മഹീന്ദ്ര എക്‌സ് യു വി 3XO, കിയ സോണറ്റ്, ഹ്യുണ്ടേയ് വെന്യു എന്നിവയിലെല്ലാം അഡാസ് സാങ്കേതികവിദ്യയും 360 ഡിഗ്രി ക്യാമറയും അടക്കമുള്ള പ്രീമിയം സൗകര്യങ്ങളോടെയും താരതമ്യേന കുറഞ്ഞ വിലയിലുമാണ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്.അതിനാൽ തന്നെ ഫോർഡ് ഫി​ഗോ അടക്കമുള്ള വാഹനങ്ങൾ എത്തിക്കുമ്പോൾ കമ്പനിക്ക് ചലവേറെയാണ്. ഫിഗോ അടക്കമുള്ള കാറുകള്‍ നിര്‍മിച്ചിരുന്ന സാനന്ദിലെ ഫാക്ടറി ഫോര്‍ഡ് ടാറ്റ മോട്ടോഴ്‌സിന് ഫോഡ് വിറ്റിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഫോഡിന്റെ പിന്മാറ്റത്തിനു ശേഷമുള്ള മൂന്നു വര്‍ഷത്തിനകം തന്നെ ചെറുകാറുകള്‍ ഇവിടെ വലിയ തോതിലാണ് പരിഷ്‌ക്കരിക്കപ്പെട്ടതെന്നതും ഫോഡിന്റെ ജനകീയ കാറുകളുമായുള്ള തിരിച്ചുവരവ് കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു.

. ഇന്ത്യന്‍ വിപണിയില്‍ ഇന്റേണല്‍ കംപല്‍ഷന്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന ചെറുകാറുകളുടെ അധ്യായം അവസാനിച്ചെന്നാണ് ഫോഡില്‍ നിന്നുള്ള അനൗദ്യോഗിക പ്രതികരണം. ടി 6 പ്ലാറ്റ്‌ഫോമില്‍ പുറത്തിറങ്ങുന്ന വാഹനങ്ങളേക്കാള്‍ വലിയ വാഹനങ്ങള്‍ മാത്രം രണ്ടാം വരവില്‍ ഫോഡില്‍ നിന്നും പ്രതീക്ഷിച്ചാല്‍ മതിയാവും. എവറസ്റ്റ് എസ്‌യുവി, റേഞ്ചര്‍ പിക് അപ് ട്രക്ക് എന്നിവ ഫോഡിന്റെ ടി 6 പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കപ്പെടുന്ന വാഹനങ്ങളാണ്. അതിനാൽ തന്നെ ജനപ്രിയ വാഹനമായ ഫി​ഗോ അടക്കം പലതും തിരിച്ചെത്തില്ല എന്ന സൂചനയും നൽകുന്നുണ്ട്. ഇതുവരെ എന്‍ഡവറിന്(എവറസ്റ്റ്) താഴെ ഒരു മോഡലിനെക്കുറിച്ചും ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നതിനെക്കുറിച്ച് ഫോഡ് ഒരു സൂചനയും നല്‍കിയിട്ടില്ല. ചെറുകാറുകള്‍ ഇന്ത്യയില്‍ വീണ്ടും എത്തില്ലെന്നു കൂടിയാണ് ഇതിലൂടെ ഫോഡ് പറയുന്നത്. ഇതോടെ ഇന്ത്യയിലെ ഫോഡിന്റെ ജനകീയ വാഹനങ്ങളായ ഇകോസ്‌പോര്‍ട്, ഫിഗോ, അസ്പയര്‍ എന്നിവ വീണ്ടും ഷോറൂമുകളിലെത്തില്ല.

LEAVE A REPLY

Please enter your comment!
Please enter your name here