മാറ്റത്തിനൊരുങ്ങി ടൊയോട്ടോ ഫോർച്ച്യൂണർ എത്തുകയാണ്. പുതുതലമുറ ഫോര്‍ച്യൂണിന്റെ ആഗോള അവതരണം ഈ വര്‍ഷം അവസാനത്തോടെ നടത്തുമെന്ന് ടൊയോട്ടോ. 2025-ലായിരിക്കും നിരത്തുകളില്‍ എത്തുക. നിലവിലെ മോഡലില്‍ നിന്ന് വ്യത്യസ്തമായി ടി.എന്‍.ജി.എ-എഫ് ആര്‍കിടെക്ചറില്‍ ഐ.എം.വി. പ്ലാറ്റ്‌ഫോമിലായിരിക്കും പുതിയ പതിപ്പ് ഒരുങ്ങുന്നത്. ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ 300, ലെക്‌സസ് എല്‍.എക്‌സ്.500 ഡി മോഡലുകള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന പ്ലാറ്റ്‌ഫോമാണിത്. ഐസ് എന്‍ജിനൊപ്പം ഹൈബ്രിഡ് സാങ്കേതികവിദ്യയേയും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന പ്ലാറ്റ്‌ഫോമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
സുരക്ഷയ്ക്ക് ഉയര്‍ന്ന പ്രാധാന്യം നല്‍കിയായിരിക്കും പുതുതലമുറ ഫോര്‍ച്യൂണറിന്റെ വരവ്. അഡാസ് അധിഷ്ഠിതമായ ഫീച്ചറുകളായിരിക്കും ഹൈലൈറ്റ്. ലെയ്ന്‍ ഡിപാര്‍ച്ചര്‍ അലേര്‍ട്ട്, പ്രീ-കൊളീഷന്‍ സിസ്റ്റം, ലെയ്ന്‍ ട്രെയ്സിങ്ങ് അസിസ്റ്റന്റ്, ഡൈനാമിക റഡാര്‍ ക്രൂയിസ് കണ്‍ട്രോള്‍, റോഡ് സൈന്‍ അസിസ്റ്റന്റ്, ഓട്ടോമാറ്റിക് ഹൈ ബീം, പ്രോ ആക്ടീവ് ഡ്രൈവിങ്ങ് അസിസ്റ്റ് തുടങ്ങിയവയാണ് അഡാസ് ഒരുക്കുന്ന സുരക്ഷ ഫീച്ചറുകള്‍. നിലവിലെ ഇലക്ട്രിക് സ്റ്റിയറിങ്ങിന് പകരം ഹൈഡ്രോളിക് സ്റ്റിയറിങ്ങ് സിസ്റ്റം നല്‍കിയേക്കുമെന്നും സൂചനകളുണ്ട്.അടുത്തിടെയാണ് ഫോര്‍ച്യൂണറിന്റെ ഹൈബ്രിഡ് എഡിഷന്‍ സൗത്ത് ആഫ്രിക്കന്‍ വിപണിയില്‍ അവതരിപ്പിച്ചത്.
2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനൊപ്പം 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഇലക്ട്രിക് മോട്ടോര്‍ ജനറേറ്ററുമാണ് ഫോര്‍ച്യൂണറിനെ ഹൈബ്രിഡ് മോഡലാക്കി മാറ്റുന്നത്. ഡീസല്‍ എന്‍ജിനും ഹൈബ്രിഡ് സംവിധാനവും ചേര്‍ന്ന് 201 ബി.എച്ച്.പി. പവറും 500 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുന്നത്. 16 ബി.എച്ച്.പി. പവര്‍ മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തിന്റെ സംഭാവനയാണ്. ഇന്ത്യയില്‍ എത്തുന്ന പുതിയ ഫോര്‍ച്യൂണറില്‍ ഈ ഫീച്ചര്‍ നല്‍കിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ മോഡലില്‍ നല്‍കിയിട്ടുള്ള 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയായിരിക്കും പുതിയ പതിപ്പിലും നല്‍കുക. റിയര്‍ വീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനങ്ങള്‍ പുതിയ ഫോര്‍ച്യൂണറിലും നല്‍കും. ഫോര്‍ വീല്‍ ഡ്രൈവ് മോഡലില്‍ 12.65 കിലോമീറ്ററും മൈല്‍ഡ് ഹൈബ്രിഡ് വകഭേദത്തിന് 13.15 കിലോമീറ്ററും ഇന്ധനക്ഷമത ലഭിക്കുമെന്നാണ് വിലയിരുത്തലുക