Site icon Latest Car and Bike News, Price, Auto Reviews, EV News From Kerala in Malayalam

40 മൈലേജിൽ സാധാരണക്കാരന്റെ സ്വപ്നം പൂവണിയിക്കുമോ സ്വിഫ്റ്റ്; ​ഗംഭീര മൈലേജ് എന്നതൊക്കെ തള്ളോ? പുതിയ റിപ്പോർട്ട് ഇങ്ങനെ

വിപണിയിലെ രാജാവായി കുതിക്കുന്ന സാധാരണക്കാരുടെ വാഹമാണ് എപ്പോഴും സ്വിഫ്റ്റ്. ചുരുങ്ങിയ ബജറ്റിൽ സുഖ്രദമായ യാത്രയും ഒപ്പം മൈലേജും വാ​ഗ്ദാനം ചെയ്യുന്നത് കൊണ്ടുതന്നെ മാരുതി സ്വിഫ്റ്റിനും ഇതിന്റെ തന്നെമറ്റൊരു വേരിയന്റായ ഡിസയറിനും എപ്പോഴും ആരാധകർ ഏറെയാണ്. 2024ൽ സ്ഫ്റ്റിന്റെ പുതിയ തലമുറ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒരുപാട് പുതുമകളുമായി എത്തുന്ന സ്വിഫ്റ്റ് ഡിസയറിന് തകർപ്പൻ മെെലേജ് ലഭിക്കുമെന്നായിരുന്നു വാർത്ത എത്തിയത്.

എന്നാൽ വാർത്തകളെ നിരാശപ്പെടുത്തുന്ന പുതിയ റിപ്പോർട്ടാണ് ലീക്കായിരിക്കുന്നത്. അതെന്താണെന്ന് പരിശോധിക്കാം. ജനങ്ങൾ ഈ കാറിനെ ഇഷ്ടപ്പെടുന്നതിൻ്റെ പ്രധാന കാരണം അതിൻ്റെ ഉയർന്ന മൈലേജ് എന്ന ഘടകം തന്നെയാണ്.ഡീസൽ എഞ്ചിൻ സംവിധാനവുമായി വന്ന രണ്ടാം തലമുറ സ്വിഫ്റ്റ് ആയിരുന്നു ഈ ഹാച്ച്ബാക്കിൻ്റെ ലൈനപ്പിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്ന് എന്ന് നിസംശയം പറയാം. 2024 മാരുതി സുസുക്കി സ്വിഫ്റ്റിൻ്റെ അടുത്തിടെ ലീക്കായ ബ്രോഷർ പ്രകാരം, പുതിയ സ്വിഫ്റ്റ് ലിറ്ററിന് 25.72 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യും എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവിലെ മോഡലിൻ്റെ 22.38 kmpl എന്നതിനേക്കാൾ വളരെ ശ്രദ്ധേയമായ ഒരു മുന്നേറ്റണാണിത്. ഇതിൻപ്രകാരം

74 bhp പരമാവധി കരുത്തും 190 Nm പീക്ക് torque ഉം സൃഷ്ടിക്കുന്ന 1.3 ലിറ്റർ ഡീസൽ DDiS മോട്ടോറായിരുന്നു ഇതിന്റെ ഹൃദയം.റിപ്പോർട്ടുകൾ പ്രകാരം ഈ പുതിയ എഞ്ചിൻ പവറിന്റെയും ടോർക്കിന്റെയും കാര്യത്തിൽ 8.2 PS ഉം 1.0 Nm ഉം നിലവിലെ മോഡലിനേക്കാൾ കുറവായിരിക്കും. എന്നിരുന്നാലും, മൈലേജിന്റെ കാര്യത്തിൽ ഇത് ലിറ്ററിന് 3.34 കിലോമീറ്റർ അധികം കൈവരിക്കുന്നു. അഞ്ച് -സ്പീഡ് മാനുവൽ ഗിയർബോക്‌സിനൊപ്പമാണ് മുകളിൽ പറഞ്ഞതുപോലെ 25.72 kmpl മൈലേജ് എന്നത് ശ്രദ്ധിക്കേണ്ടതാണ്.നിലവിൽ, രാജ്യത്ത് പരീക്ഷിച്ച് തെളിഞ്ഞ 1.2 ലിറ്റർ ഫോർ സിലിണ്ടർ K -സീരീസ് പെട്രോൾ എഞ്ചിനാണ് സ്വിഫ്റ്റിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. ഈ യൂണിറ്റ് 89.8 bhp മാക്സ് പവറും 113 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. എന്നിരുന്നാലും, ഈ എഞ്ചിനെ പുതിയ 1.2 -ലിറ്റർ Z -സീരീസ് ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിൻ 2024 അപ്പ്ഡേറ്റിനൊപ്പം മാറ്റിസ്ഥാപിക്കും.

Exit mobile version