Site icon Latest Car and Bike News, Price, Auto Reviews, EV News From Kerala in Malayalam

40 ലക്ഷം ട്രാക്ടര്‍ വിറ്റഴിച്ച് ഞെട്ടിച്ച് മഹീന്ദ്ര; ഇത് കർഷകർ നെഞ്ചോട് ചേർത്ത വിജയം

കർഷകർ ഒരു വാഹനത്തെ നെഞ്ചോട് ചേർത്താൽ എങ്ങനെയുണ്ടാകും. അത്തരത്തിലാണ് മഹീന്ദ്ര ട്രാക്ക്ടറിന്റെ വിജയവും. മഹീന്ദ്ര ട്രാക്ടേഴ്‌സ് 40 ലക്ഷം ട്രാക്ടര്‍ യൂണിറ്റുകള്‍ വിറ്റഴിച്ചു എന്ന വാർത്ത കേട്ടാൽ കണ്ണ് തള്ളിപ്പോകും 2024 മാര്‍ച്ചിലെ കയറ്റുമതി ഉള്‍പ്പെടെയാണ് ഈ നേട്ടം. മഹീന്ദ്ര ട്രാക്ടേഴ്‌സിൻെറ ആഗോള ഉല്‍പ്പാദന കേന്ദ്രമായ സഹീറാബാദ് ഫെസിലിറ്റിയില്‍ നിന്നാണ് പുതിയ ട്രാക്ടർ പുറത്തിറക്കിയത്. മഹീന്ദ്ര യുവോ ടെക് പ്ലസ് മോഡലാണ് അടുത്തിടെ പുറത്തിറക്കിയത്.

യുഎസിലെ ഇൻറര്‍നാഷണല്‍ ഹാര്‍വെസ്റ്ററുമായുള്ള പങ്കാളിത്തത്തിലൂടെ 1963-ല്‍ ആണ് മഹീന്ദ്ര ആദ്യ ട്രാക്ടര്‍ പുറത്തിറക്കിയത്. 2004ല്‍ പത്ത് ലക്ഷം യൂണിറ്റുകൾ ഉൽപാദിപ്പിച്ച് റെക്കോഡ് ഇട്ടിരുന്നു. 2009ല്‍ വോള്യത്തിൻെറ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഫാം ട്രാക്ടര്‍ നിര്‍മാതാവ് എന്ന പദവി മഹീന്ദ്ര ടാക്ടേഴ്സ് സ്വന്തമാക്കി. 2013ല്‍ ആണ് 20 ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് പിന്നിട്ടത്. 2019-ല്‍ 30 ലക്ഷം യുൂണിറ്റുകൾ വിറ്റഴിച്ചു. വെറും അഞ്ചു വര്‍ഷത്തിനിടെയാണ് 40 ലക്ഷം എന്ന നാഴികക്കല്ല് താണ്ടിയത്.

കഴിഞ്ഞ 60 വര്‍ഷത്തിനിടെ 390ലധികം ട്രാക്ടര്‍ മോഡലുകള്‍ മഹീന്ദ്ര പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയിലുടനീളം 1200ലധികം ഡീലര്‍ പാര്‍ട്ണര്‍മാരുടെ ശക്തമായ ശൃംഖലയും മഹീന്ദ്ര ട്രാക്ടേഴ്‌സിനുണ്ട്. പ്രധാന നാഴികക്കല്ലുകൾ ഒന്ന് പിന്നിട്ടതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് നന്ദി പ്രകടിപ്പിക്കുന്ന പുതിയ ഡിജിറ്റല്‍ ക്യാമ്പയിന്‍ കമ്പനി പുറത്തിറക്കിയിട്ടുണ്ട്.2024 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടു ലക്ഷത്തിലധികം യൂണിറ്റുകളുടെ വില്‍പനയാണ് കമ്പനി നേടിയത്.അതേസമയം മുൻമാസങ്ങളിൽ ട്രാക്ട‍ർ വിൽപ്പന ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമീണ സമ്പദ്‍വ്യവസ്ഥയിലെ പ്രശ്നങ്ങൾ ട്രാക്ട‍ർ വിൽപ്പനയെ ബാധിക്കാറുണ്ട്. 2023 സാമ്പത്തിക വർഷം മുതൽ ട്രാക്ടർ വിപണിയിൽ ഇടിവ് പ്രതീക്ഷിക്കുന്നുണ്ട് മുൻ നിര ട്രാക്ടർ നിർമാതാക്കള്‍

Exit mobile version