വാഹനപ്രേമികളുടെ ഇഷ്ട ബ്രാൻഡിൽ ഹ്യൂണ്ടായി വാഹനങ്ങൾക്ക് ഒഴിച്ചുകൂട്ടാനാവാത്ത പങ്കാണുള്ളത്. ഇപ്പോഴിതാ
ഹ്യുണ്ടായി ഇന്ത്യ അടുത്തിടെയാണ് എക്സ്റ്ററിന്റെ ട്വിൻ സിലിണ്ടർ CNG പതിപ്പ് പുറത്തിറക്കിയത്. ജനപ്രിയ കുഞ്ഞൻ എസ്യുവിയായ എക്സ്റ്ററിന്റെ Hy -CNG ഡ്യുവോ വാഹനത്തിന്റെ S, SX, SX നൈറ്റ് എഡിഷൻ എന്നീ മൂന്ന് വേരിയന്റുകളിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. 8.5 ലക്ഷം രൂപയാണ് ഈ CNG പതിപ്പിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില എന്നത് ശ്രദ്ധേയമാണ്. ഔദ്യോഗിക ലോഞ്ചിന് ശേഷം, മോഡൽ ഇന്ത്യയിലെമ്പാടുമുള്ള ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിരിക്കുകയാണ്.
60 ലിറ്റർ ശേഷിയുള്ള ഒരു സിംഗിൾ CNG ടാങ്കിന് പകരം, 30 ലിറ്റർ ശേഷിയുള്ള ഡ്യുവൽ ടാങ്കുകളാണ് മോഡലിൽ ഹ്യുണ്ടായി സജ്ജീകരിച്ചിരിക്കുന്നത്. ഈ ടാങ്കുകൾ ബൂട്ടിനുള്ളിൽ സ്ഥാപിക്കുകയും ബൂട്ട് സ്‌പെയ്‌സ് കുറച്ച് മാത്രമേ കൈവശപ്പെടുത്തുകയും ചെയ്യുന്നുള്ളൂ എന്നതിനാൽ, അത്യാവശം നമ്മുടെ ലഗേജുകൾക്കും മറ്റും ഉയർന്ന ഉപയോഗ യോഗ്യമായ ബൂട്ട് സ്‌പേസ് വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ഇതുമൂലം, എക്സ്റ്റർ Hy -CNG ഡ്യുവോ പതിപ്പുകളിൽ ഒരു സ്‌പെയർ വീൽ എന്ന കാര്യം പൂർണ്ണമായും നഷ്ടപ്പെടുകയും അതിനു പകരം പഞ്ചർ റിപ്പയർ കിറ്റ് മാത്രമാണ് വരുന്നത്.
മെക്കാനിക്കലായി വശങ്ങളിലേക്ക് നീങ്ങിയാൽ, 1.2 ലിറ്റർ ഫോർ സിലിണ്ടർ NA പെട്രോൾ എഞ്ചിനും അഞ്ച് സ്പീഡ് മാനുവലും AMT ഗിയർബോക്‌സിനും ഒപ്പമാണ് എക്സ്റ്ററിന്റെ വരവ്. അതേസമയം, CNG പരിവേഷത്തിൽ, ഈ മോട്ടോർ ഒരു മാനുവൽ ഗിയർബോക്‌സുമായി മാത്രമാണ് കണക്ട് ചെയ്തിരിക്കുന്നത്. എക്സ്റ്ററിന്റെ പുതിയ CNG സാങ്കേതികവിദ്യ CNG മോഡൽ ശരാശരി ഒരു കിലോഗ്രാമിന് 27.1 കിലോമീറ്റർ മൈലേജ് നൽകും എന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.
8.5 lakh starting price; Hyundai Exter’s twin cylinder CNG launched