ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ലെക്സസിന്റെ എല്‍ എം 350 എച്ച് എംപിവിയാണ് പുതിയ താരം. ഇന്ത്യയില്‍ 2.5 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില. എന്നാല്‍, നികുതിയും ഇന്‍ഷുറന്‍സും ഉള്‍പ്പെടെ നിരത്തുകളില്‍ എത്തുമ്പോള്‍ വില മൂന്ന് കോടിക്ക് മുകളിലാകുമെന്നാണ് വിലയിരുത്തല്‍. ടൊയോട്ട വെൽഫയറിന് അടിസ്ഥാനമൊരുക്കുന്ന ജി.എ-കെ മോഡുലാർ പ്ലാറ്റ്ഫോമിൽ തന്നെയാണ് ലെക്സസിന്റെ എൽ.എം.350 എച്ച് എം.പി.വിയും ഒരുങ്ങിയിട്ടുള്ളത്. ക്രോമിയം സ്റ്റഡുകൾ നൽകിയിട്ടുള്ള ഗ്രില്ല്, വളരെ നേർത്ത എൽ.ഇ.ഡി. ഹെഡ്ലാമ്പ്, മൾട്ടി സ്പോക്ക് അലോയ് വീലുകൾ, സ്ലൈഡിങ് ഡോർ, കണക്ടഡ് ആയിട്ടുള്ള ടെയ്ൽലാമ്പ് എന്നിങ്ങനെയാണ് ഈ വാഹനത്തെ അലങ്കരിക്കുന്നത്.
ഇന്‍ഫ്രാറെഡ് സെന്‍സറുകളുള്ള എ.സി, ഹോള്‍ഡ് ഔട്ട് ടേബിളുകള്‍, ഹീറ്റഡ് ആംറെസ്റ്റുകള്‍, എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, വയര്‍ലെസ് ചാര്‍ജിങ്, യു.എസ്.ബി. പോര്‍ട്ടുകള്‍, റീഡിങ് ലൈറ്റ്, വാനിറ്റി മിറര്‍, ടില്‍റ്റ് അപ്പ് സീറ്റുകള്‍, തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത ആഡംബര ഫീച്ചറുകളുമായാണ് ലെക്സസ് ഈ വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ എത്തിച്ചിരിക്കുന്നത്. ഏഴ്, നാല് സീറ്റിങ് ഓപ്ഷനുകളില്‍ ഈ വാഹനം എത്തുന്നുണ്ട്. വിമാനത്തിലെ ബിസിനസ് ക്ലാസിന് സമാനമായാണ് ഈ വാഹനത്തിന്റെ അകത്തളം ഒരുക്കിയിരിക്കുന്നത്.
Actor Vijay New Car