വലിപ്പത്തിൽ കുഞ്ഞൻ! അഡ്വഞ്ചറിൽ തകർക്കുമോ? ഞെട്ടിക്കാൻ ഹ്യൂണ്ടായി

0

വലിപ്പം നോക്കിയാല്‍ ഹ്യുണ്ടായി ഇന്‍സ്റ്റര്‍ ക്രോസിന് 3,825 മില്ലീമീറ്റര്‍ നീളം എന്നാൽ ഇവൻ ആള് വേറെയാ! ഇവി വാഹനങ്ങളിലേക്ക് തിരിഞ്ഞതോടെ വീണ്ടും ഞെട്ടിക്കാനിറങ്ങുകയാണ് ഹ്യൂണ്ടായി. ഇൻസ്റ്ററിന്റേതിന് സമാനമായ രൂപകൽപ്പനയാണെങ്കിലും അഡ്വഞ്ചർ മോഡലിലാണ് വാഹനം എത്തുന്നത്.

1,610 മില്ലീമീറ്റര്‍ വീതിയും 1,575 മില്ലീമീറ്റര്‍ ഉയരവും ഉണ്ടായിരിക്കും. സ്റ്റാന്‍ഡേര്‍ഡ് മോഡലിനെ അപേക്ഷിച്ച് പരുക്കന്‍ ലുക്കിന് പുറമെ അഡ്വഞ്ചര്‍ അടിസ്ഥാനമാക്കിയുള്ള ഡിസൈനാണ് ഇന്‍സ്റ്റര്‍ ക്രോസില്‍ കാണാനാകുക. ഇന്‍സ്റ്ററിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് ഇന്‍സ്റ്റര്‍ ക്രോസ് നിര്‍മിക്കുകയെങ്കിലും നിരവധി ഓഫ്-റോഡിംഗ് കേന്ദ്രീകൃത ഡിസൈന്‍ ഘടകങ്ങളുമായിട്ടായിരിക്കും ഇന്‍സ്റ്റര്‍ ക്രോസ് വരിക. ഫ്രണ്ട് വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനുമായാണ് ഇത് വരുന്നത്. ഇന്‍സ്റ്ററില്‍ കാണപ്പെടുന്ന അറ്റ്ലസ് വൈറ്റ്, അണ്‍ബ്ലീച്ച്ഡ് ഐവറി, എയ്റോ സില്‍വര്‍ മാറ്റ്, അബിസ് ബ്ലാക്ക് പേള്‍, ടോംബോയ് കാക്കി തുടങ്ങിയ കളര്‍ ഓപ്ഷനുകള്‍ ഓഫറിലുണ്ടാകും. ഇത് കൂടാതെ ഒരു എക്സ്‌ക്ലൂസീവ് ആമസോണസ് ഗ്രീന്‍ മാറ്റ് കളര്‍ ഓപ്ഷനനും ഉണ്ടാകും. ഈ എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ ചിലത് ബ്ലാക്ക് റൂഫുള്ള ഡ്യുവല്‍-ടോണ്‍ കളര്‍ സ്‌കീമിലും ഇവി വാഗ്ദാനം ചെയ്യും.

280 ലിറ്റര്‍ ബൂട്ട് സ്‌പെയ്‌സാണ് കാറിന് ലഭിക്കുക. ഇത് 351 ലിറ്ററായി വികസിപ്പിക്കാം. പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ 49kWh ബാറ്ററി പായ്ക്ക് സ്റ്റാന്‍ഡേര്‍ഡ് ആയിട്ടായിരിക്കും ഹ്യുണ്ടായി ഇന്‍സ്റ്ററില്‍ സജ്ജീകരിക്കുക. വലിയ ബാറ്ററി പായ്ക്ക് WLTP സൈക്കിളില്‍ 360 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു. 113 bhp പവറും 147 Nm ടോര്‍ക്കും നല്‍കുന്ന ഇലക്ട്രിക് മോട്ടോറാണ് ഇവിക്ക് കരുത്തേകുക. ഇവി 120kWh ചാര്‍ജിംഗിനെ പിന്തുണയ്ക്കും. ഇതുവഴി 30 മിനിറ്റിനുള്ളില്‍ ബാറ്ററി 10-80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. വെഹിക്കിള്‍2ലോഡ് ശേഷിയും ഇവിക്ക് ഉണ്ടാകും.

17 ഇഞ്ച് അലോയ് വീലുകള്‍, ബ്ലാക്കൗട്ട് ക്ലാഡിംഗ്, പുതുക്കിയ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, സൈഡ് സ്‌കര്‍ട്ടുകള്‍, റൂഫ് റാക്ക് എന്നിവയുള്ള പുതുക്കിയ ബോഡി കിറ്റും ഹ്യുണ്ടായി ഇന്‍സ്റ്റര്‍ ക്രോസിന് ലഭിക്കും. അകത്തളങ്ങളില്‍ ലൈം യെല്ലോ ആക്സറ്റന്റുകളുള്ള ഗ്രേ ക്ലോത്ത് അപ്ഹോള്‍സ്റ്ററിയും കാണും. ബേസ് മോഡല്‍ പോലെ തന്നെ നിരവധി ഹൈ-എന്‍ഡ് ഫീച്ചറുകളും ഇന്‍സ്റ്റര്‍ ക്രോസില്‍ ഹ്യുണ്ടായി സജ്ജീകരിക്കും. മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീലിനൊപ്പം ഇന്‍ഫോടെയ്ന്‍മെന്റിനും ഡ്രൈവ് ഡിസ്പ്ലേക്കുമായി 10.25 ഇഞ്ച് സ്‌ക്രീന്‍ ലഭിക്കും. ഹ്യുണ്ടായി ഇന്‍സ്റ്റര്‍ ക്രോസ് ഇലക്ട്രിക് എസ്യുവിയില്‍ ADAS പോലുള്ള നൂതന സേഫ്റ്റി ഫീച്ചറുകള്‍ ഉണ്ടായിരിക്കും. ഹൈവേ ഡ്രൈവിംഗ് അസിസ്റ്റ് 1.5, സ്മാര്‍ട്ട് ക്രൂയിസ് കണ്‍ട്രോള്‍, ഫോര്‍വേഡ് കൊളിഷന്‍-അവയ്ഡന്‍സ് അസിസ്റ്റ് 1, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, നാവിഗേഷന്‍ ഡാറ്റയുള്ള ലേന്‍ സെന്റര്‍ എന്നിവയും ഓട്ടോ എമര്‍ജന്‍സി ബ്രേക്കിംഗ് സിസ്റ്റവും ഇതില്‍ ഉള്‍പ്പെടുന്നു.

Baby in size! Break into the adventure? Hyundai to shock

LEAVE A REPLY

Please enter your comment!
Please enter your name here