Site icon Latest Car and Bike News, Price, Auto Reviews, EV News From Kerala in Malayalam

മോഹ വില കൊടുത്ത് വാങ്ങിയ കാറ് എലി കരണ്ടു; ടി സീരിസ് ഉടമ നൽകിയ കാറിനെ കുറിച്ച് ബോളിവുഡ് താരം കാർത്തിക് ആര്യൻ

മോഹ വില കൊടുത്ത് വാങ്ങിയ കാറ് എലി കരണ്ടിയാൽ എങ്ങനെയുണ്ടാകും. തന്റെ കോടികൾ വിലയുള്ള കാർ എലി നശിപ്പിച്ച സങ്കടം പുറത്തുപറയുകയാണ് ബോളിവുഡിലെ ശ്രദ്ധേയനായ താരം കാർത്തിക് ആര്യൻ. 4.75 കോടി രൂപ വിലവരുന്ന വാഹനത്തെ പൂർവസ്ഥിതിയിലാക്കാൻ പിന്നീട് തനിക്ക് ലക്ഷങ്ങൾ മുടക്കേണ്ടി വന്നുവെന്നാണ് കാർത്തിക് ആര്യൻ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. 2019 ൽ ആഗോള വിപണിയിൽ അവതരിപ്പിച്ച വാഹനത്തിന്റെ ക്ലാസിക് ഓറഞ്ച് നിറമാണ് കാർത്തിക് ആര്യന്റെ ഗാരിജിലെത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച സ്പോർട്സ് കാറുകളിൽ ഒന്നായ ജി ടി യ്ക്ക് കരുത്ത് പകരുന്നത് 4.0 ലീറ്റർ വി8 എൻജിനാണ്. 611 ബി എച്ച് പി പവറും 630 എൻ എം ടോർക്കും ഉല്പാദിപ്പിക്കുമിത്. ഏഴ് സ്പീഡ് ഡ്യൂവൽ ക്ലച്ച് ട്രാൻസ്മിഷനാണ് വാഹനത്തിന്റെ ഗീയർ ബോക്സ്. 327 കിലോമീറ്ററാണ് പരമാവധി വേഗമായി നിജപ്പെടുത്തിയിരിക്കുന്നത്. പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 3.2 സെക്കൻഡുകൾ മാത്രം മതി.

ഭൂൽ ഭൂലയ്യ -2 വിന്റെ വിജയമാഘോഷിക്കുന്നതിന്റെ ഭാഗമായി സിനിമയുടെ നിർമാതാവും ടി സീരിസിന്റെ ഉടമയുമായ ഭൂഷൺ കുമാർ, കാർത്തിക് ആര്യന് സമ്മാനിച്ചതാണ് മക്ലാരൻ ജി ടി. ഇന്ത്യയിലെ ആദ്യത്തെ മക്ലാരൻ എന്ന സവിശേഷതയും ഈ വാഹനത്തിനുണ്ട്. ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം നേടിയത് 180 കോടിയിലേറെ രൂപയാണ്. ആ സന്തോഷത്തിൽ 2022 ലാണ് ഭൂഷൺ കുമാർ, താരത്തിന് ഈ വാഹനം സമ്മാനിച്ചത്. ഈ മക്ലാരൻ ജി ടി കൂടാതെ ലംബോർഗിനി ഉറൂസ് ക്യാപ്സൂൾ എഡിഷൻ, പോർഷെ ബോക്സ്റ്റർ, ബി എം ഡബ്ള്യു 5 സീരീസ്, മിനി കൂപ്പർ എസ് കൺവെർട്ടബിൾ തുടങ്ങി ആഡംബരത്തിന്റെ മറുവാക്കുകൾ എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ഒരുപിടി വാഹനങ്ങൾ കാർത്തിക് ആര്യന്റെ ഗാരിജിലുണ്ട്.

സ്ഥിരമായി ഉപയോഗിച്ചിരുന്നത് വേറൊരു വാഹനമായിരുന്നു. മക്ലാരനിലെ യാത്ര വളരെ ചുരുക്കമായിരുന്നു. വാഹനം ഗാരിജിൽ സുരക്ഷിതമായി തന്നെയാണ് സൂക്ഷിച്ചിരുന്നത്. എന്നാൽ എലി വാഹനത്തിൽ കയറിപ്പറ്റുകയും മാറ്റ് പൂർണമായും നശിപ്പിക്കുകയും ചെയ്തു. പിന്നീട് അത് പഴയപോലെ ആക്കിയെടുക്കാൻ ലക്ഷങ്ങളാണ് ചെലവാക്കേണ്ടി വന്നത്. എലി മൂലം തനിക്കു സംഭവിച്ച ദുരവസ്ഥയെ കുറിച്ച് കാർത്തിക് ആര്യന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

Exit mobile version