ചെറു നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ ലക്ഷ്യം വച്ച് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഉഡാന്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ ഒരുങ്ങുകയാണ് അയല്‍ സംസ്ഥാനമായ തമിഴ്‌നാട്. നെയ്‌വേലി-ചെന്നൈ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചെറുവിമാന സര്‍വീസിന് ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കി കഴിഞ്ഞു.
നേരത്തെ നെയ്‌വേലിയില്‍ നിന്ന് ചെന്നൈയിലേക്ക് വിമാന സര്‍വീസ് ഉണ്ടായിരുന്നു. 15 വര്‍ഷത്തിന് മുന്‍പ് സര്‍വീസ് ലാഭകരമല്ലാത്തതിനാല്‍ അവസാനിപ്പിക്കുകയായിരുന്നു. നിലവില്‍ നെയ്‌വേലിയില്‍ നിന്ന് ഒന്‍പത് സീറ്റുള്ള എയര്‍ ടാക്‌സി സര്‍വീസാണ് പദ്ധതിയിടുന്നത്. ഇതിനായി കേന്ദ്ര കല്‍ക്കരി മന്ത്രാലയത്തിന് കീഴിലുള്ള നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്റെ പരിധിയിലുള്ള എയര്‍ സ്ട്രിപ്പാണ് ഉപയോഗിക്കുക. എയര്‍സ്ടിപ്പിന്റെയും വിമാനത്താവളത്തിന്റെയും നവീകരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇതോടകം 15.38 കോടി രൂപ അനുവദിച്ചു. ബംഗളൂരു ആസ്ഥാനമായുള്ള ഒരു വിമാനക്കമ്പനി തയ്യാറായിട്ടുണ്ടെന്ന് കടലൂര്‍ എംപി വിഷ്ണു പ്രസാദ് അറിയിക്കുന്നു.
central government udan airline