രാജ്യത്തിന്റെ കാവല്‍ഭടന്‍മാര്‍ക്കിടയില്‍ ഗ്രീന്‍ മൊബിലിറ്റി സൊല്യൂഷനുകള്‍ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ ഇപ്പോള്‍ ബജാജ് ചേതക്കുമായി കൈകോര്‍ത്തിരിക്കുകയാണ്.സെപ്റ്റംബര്‍ 18 മുതലാണ് പങ്കാളിത്തം നിലവില്‍ വന്നത്. ഈ സുപ്രധാന നീക്കത്തിന്റെ ഭാഗമായി KPKB മുഖേന ഗുണഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ ലഭ്യമാക്കും. KPKB-യില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡുകളിലൊന്നായി ചേതക് മാറി. ബജാജിന്റെ ഐതിഹാസിക മോഡലായ ചേതക്ക് ഇലക്ട്രിക് അവതാരത്തില്‍ എത്തിയപ്പോഴും ഇന്ത്യക്കാരില്‍ നിന്ന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്നാണ് ചേതക്.
ചേതക് ബ്ലൂ 2903, ചേതക് ബ്ലൂ 3202, ചേതക് പ്രീമിയം 2024, ചേതക് 3201 SE എന്നിങ്ങനെ നാല് മോഡലുകളാണ് നിലവില്‍ ഇവി ലെനപ്പിലുള്ളത്. ഇവ ഓരോന്നും വൈവിധ്യമാര്‍ന്ന മുന്‍ഗണനകളും ആവശ്യങ്ങളും നിറവേറ്റുന്നു. ചേതക് ബ്ലൂ 2903 എന്ന പേരില്‍ വിപണനം ചെയ്യപ്പെട്ട സ്‌കൂട്ടര്‍ ബ്രാന്‍ഡിന്റെ ഏറ്റവും താങ്ങാനാവുന്ന ഓപ്ഷനാണ്. 95,998 രൂപ എക്‌സ്-ഷോറൂം വിലയുള്ള ഈ ഉല്‍പ്പന്നമാണ് ഇപ്പോള്‍ KPKB വഴി ലഭ്യമാക്കിയിരിക്കുന്നത്.