Site icon Latest Car and Bike News, Price, Auto Reviews, EV News From Kerala in Malayalam

ലാൻഡ് റോവർ ഡിഫൻഡർ സ്വന്തമാക്കി ചിപ്പിയും രഞ്ജിത്തും; ചിത്രം ഏറ്റെടുത്ത് ആരാധകർ

മലയാളത്തിന്റ പ്രിയതാരജോഡികളായ നടി ചിപ്പിയും രജപുത്ര ഫിലിം പൊഡ്ര്യൂസർ രഞ്ജിത്തും ഏവർക്കും സുപരിചിതരാണ്. വാഹന കമ്പത്തിൽ പേരുകേട്ട ഇരുവരും ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്ന വാഹനമാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
ചിപ്പി ലാൻഡ് റോവർ ഡിഫൻഡർ സ്വന്തമാക്കിയിരിക്കുന്നു എന്നതാണ് ശ്രദ്ധേയമായ നേട്ടം. ഡിഫൻഡർ 110 എച്ച്എസ്ഇ മോഡലാണ് താരം വാങ്ങിയത്. ഏകദേശം 1.40 കോടി രൂപയാണ് വാഹനത്തിന്റെ ഓൺറോഡ് വില.ചിപ്പിയും ഭർത്താവും നിർമാതാവുമായ രഞ്ജിത്തും മകളും ചേർന്നാണ് പുതിയ വാഹനം സ്വീകരിക്കാൻ എത്തിയത്. കേരളത്തിലെ ലാൻഡ് റോവർ വിതരണക്കാരായ മുത്തൂറ്റ് ജെഎൽആറിൽ നിന്നാണ് പുതിയ വാഹനം. ടാസ്മാൻ ബ്ലൂ നിറത്തിലുള്ള ഡിഫൻഡറാണ് ഇവർ തിരഞ്ഞെടുത്തത്. പുതിയ വാഹനത്തിന്റെ താക്കോൽ സ്വീകരിക്കുന്ന ചിത്രവും മുത്തൂറ്റ് ലാൻഡ് റോവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

രണ്ടു ലീറ്റർ പെട്രോൾ മോഡലാണ് ഇവരുടെ ഏറ്റവും പുതിയ വാഹനം. 292 ബിഎച്ച്പി കരുത്തുണ്ട് വാഹനത്തിന്. വേഗം 100 കിലോമീറ്റർ കടക്കാൻ 7.4 സെക്കൻഡ് മാത്രം മതി. ഉയർന്ന വേഗം 191 കിലോമീറ്ററാണ്. ഇതു കൂടാതെ 3.0 ലീറ്റര്‍ പെട്രോള്‍, ഡീസല്‍, 5.0 ലീറ്റര്‍ പെട്രോള്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഡിഫന്‍ഡര്‍ 110 വിപണിയില്‍ എത്തുന്നുണ്ട്.3.0 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ 296 ബിഎച്ച്പിയും പെട്രോള്‍ എന്‍ജിന്‍ 394 ബിഎച്ച്പി പവറും 5.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 518 ബിഎച്ച്പി പവറുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഈ വാഹനങ്ങളില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ലാൻഡ് റോവറിന്റെ ഐതിഹാസിക മോഡലുകളിലൊന്നായിരുന്നു ഡിഫൻഡർ. നീണ്ട 67 വർഷത്തെ സേവനം അവസാനിപ്പിച്ച് 2016ൽ വിടവാങ്ങിയ ഡിഫൻഡറിന്റെ പുതിയ പതിപ്പ് 2019 ലാണ് രാജ്യാന്തര വിപണിയിൽ എത്തിയത്. ‌‌പഴയ ഡിഫൻഡറിന്റെ സവിശേഷതകൾ നഷ്ടപ്പെടാതെയും ആധുനിക സൗകര്യങ്ങൾ കൂട്ടിയിണക്കിയുമെത്തിയ പുതിയ ഡിഫൻഡർ ഏറെ ആരാധകരെ സൃഷ്ടിച്ചു.‌ ഒറിജിനൽ ലാൻഡ് റോവർ സീരിസിൽ നിന്ന് വികസിപ്പിച്ച ഡിഫൻഡർ 1983 ലാണ് പുറത്തിറങ്ങുന്നത്.

Actress Chippi and Ranjith own a Land Rover Defender
Exit mobile version