
ലാൻഡ് റോവർ ഡിഫൻഡർ ഒക്ട ഇന്ത്യയിൽ അവതരിപ്പിച്ചു. നിലവിൽ ഒക്ട, ഒക്ട എഡിഷൻ വൺ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വാഹനം ലഭ്യമാണ്. രാജകീയമെന്ന് വിശേഷിപ്പിക്കാവുന്ന ഡിഫൻഡർ ഒക്ടക്ക് 2.59 കോടി രൂപയും ഒക്ട എഡിഷൻ വണ്ണിന് 2.79 കോടി രൂപയുമാണ് എക്സ്ഷോറൂം വില. ഡിഫൻഡർ നിരയിലെ ഏറ്റവും മികച്ച വേരിയന്റാണ് ഒക്ട. ഇത് മെഴ്സിഡസ് എ.എം.ജി ജി63 ന് ഒറ്റ എതിരാളിയാണ്.
ഡിഫൻഡർ 110നെ അടിസ്ഥാനമാക്കിയാണ് ഒക്ട നിർമ്മിച്ചിരിക്കുന്നത്. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസാണ് ഒക്ടയുടെ ഏറ്റവും വലിയ പ്രത്യേകത. ഇത് കൂടുതൽ പരുക്കൻ പ്രതലങ്ങളിൽ വാഹനത്തെ കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ട് പോകും. കൂടാതെ ഫ്ലേർഡ് വീൽ ആർച്ചുകൾ, കൂടുതൽ വ്യക്തമായ ഗ്രിൽ, പുതിയ ഫ്രണ്ട് ബമ്പർ എന്നിവയും ഒക്ടക്കുണ്ട്. അഞ്ച് വാതിലുകളുള്ള ‘110’ ബോഡി ശൈലിയിൽ മാത്രമേ ഇത് ലഭ്യമാകൂ. വാഹനത്തിന്റെ അകെ ഭാരം 2.5 ടൺ ആണ്. 2024 ജൂലൈയിലാണ് കമ്പനി ബുക്കിംങ് ആരംഭിച്ചത്. എന്നാൽ ലോഞ്ച് ചെയ്യുന്നതിന് മുമ്പുതന്നെ ആദ്യ ബാച്ചിന്റെ എല്ലാ യൂനിറ്റുകളും വിറ്റുതീർന്നു.
defender octa price in india and details