ഒരു കാലഘട്ടത്തിൽ ഇന്ത്യൻ നിരത്തുകളിൽ 100 മൈലേജ് വരെ നൽകി കരുത്ത് കാട്ടിയ ഇരു ചക്രവാഹനങ്ങളിൽ ഒന്നാണ് ബജാജ് മോട്ടോഴ്സ്. 1980 മുതൽ ബജാജ് ബൈക്കുകൾ തീർത്ത ഓളം ചെറുതല്ലായിരുന്നു. ഹീറോയും ടി.വി.എസും നിരത്ത് കൈയ്യടക്കിയപ്പോൾ ബജാജ് ബൈക്കുകൾ പിടിച്ചു നിന്നതാകട്ടെ മൈലേജിലും. ഈ ഫീച്ചറിലൂടെ പറയാൻ പോകുന്നത് പഴമയുടെ പ്രൗഡി നിലനിർത്തിയ ആ പഴയ ബജാജ് ബൈക്കുകളെ കുറിച്ചാണ്.
ബജാജ് ചേതക്
1972 മുതല്‍ 2006 വരെ ഇന്ത്യന്‍ നിരത്തുകളില്‍ കരുത്തറിയിച്ചിട്ടുള്ള സ്‌കൂട്ടറായിരുന്നു ബജാജ് ചേതക്. 150 സി.സി. എന്‍ജിന്‍ ബൈക്കുകളില്‍ അന്യമായിരുന്ന കാലത്ത് ഈ എന്‍ജിനില്‍ എത്തിയ സ്‌കൂട്ടറാണ് ചേതക്. 145.5 സി.സി. എന്‍ജിന്‍ 7.5 ബി.എച്ച്.പി. പവറാണ് ഉത്പാദിപ്പിച്ചിരുന്നത്. 90 കിലോമീറ്റര്‍ പരമാവധി വേഗത ഉണ്ടായിരുന്ന ഈ സ്‌കൂട്ടര്‍ 62 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് നല്‍കിയിരുന്നത്.
ബജാജ് കവാസാക്കി 4ട ചാമ്പ്യന്‍
ജാപ്പനീസ് വാഹന നിര്‍മാതാക്കാക്കളായ കവാസാക്കിയും ഇന്ത്യന്‍ കമ്പനിയായ ബജാജിന്റെയും കൂട്ടുകെട്ടില്‍ 1991-ല്‍ നിരത്തുകളില്‍ എത്തിയ വാഹനമായിരുന്നു 4ട ചാമ്പ്യന്‍. 100 സി.സി. ബൈക്കുകളുടെ നിരയിലെത്തിയ ഈ ബൈക്കിന് 99.3 സി.സി. എന്‍ജിനാണ് കരുത്തേകിയിരുന്നത്. 7.1 പി.എസ്. പവര്‍ ഉത്പാദിപ്പിച്ചിരുന്ന ഈ വാഹനം 65 കിലോമീറ്റര്‍ ഇന്ധനക്ഷമത ഉറപ്പാക്കിയിരുന്നു.
ബജാജ് സി.ടി.100
2000-ത്തിന്റെ തുടക്കത്തിലാണ് മൈലേജില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ബൈക്കുകള്‍ കൂടുതലായി എത്തി തുടങ്ങിയത്. ഇത്തരം ബൈക്കുകളില്‍ മുന്‍നിര മോഡലായിരുന്നു ബജാജ് വിപണിയില്‍ എത്തിച്ച സി.ടി.100. 99.27 സി.സി. എന്‍ജിനൊപ്പം 8.2 ബി.എച്ച്.പി. പവറുമായി എത്തിയിരുന്ന ഈ കമ്മ്യൂട്ടര്‍ ബൈക്ക് 99 കിലോമീറ്ററര്‍ ഇന്ധനക്ഷമതയാണ് വാഗ്ദാനം ചെയ്തിരുന്നത്. 32,000 രൂപയായിരുന്നു എക്‌സ്‌ഷോറും വില.
ബജാജ് പ്ലാറ്റിന
ഇന്ധനക്ഷമതയുടെ കാര്യത്തില്‍ കേളികേട്ട മോഡലുകളില്‍ ഒന്നായിരുന്നു ബജാജിന്റെ പ്ലാറ്റിന. 2006-ല്‍ നിരത്തുകളില്‍ എത്തിയ ഈ ബൈക്ക് 90 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമതയാണ് നല്‍കിയിരുന്നത്. 39,987 രൂപയിലായിരുന്നു ഈ ബൈക്കിന്റെ വില ആരംഭിച്ചിരുന്നത്. മൈലേജ് കിങ്ങായുള്ള ഈ ബൈക്കിന്റെ 110 സി.സി. മോഡല്‍ ഇപ്പോഴും വിപണിയിലുണ്ട്.
Do you remember these Bajaj bikes?