Site icon Latest Car and Bike News, Price, Auto Reviews, EV News From Kerala in Malayalam

ഏവിയേഷൻ രംഗത്ത് ചിറകുവിരിക്കാൻ ഇതാ ഒരു തനിനാടൻ മലയാളി ഫ്ളൈറ്റ്; ഫ്ലൈ 91 എയർലൈൻ ഉടനെത്തും; ഈ തൃശൂർക്കാരൻ പൊളിയാണ്

ഏവിയേഷൻ രംഗത്ത് ചിറകുവിരിക്കാൻ ഇതാ ഒരു തനിനാടൻ മലയാളി ഫ്ളൈറ്റ്. ഫ്ലൈ 91 എയർലൈൻ ഇന്ത്യൻ ഏവിയേഷൻ രം​ഗത്തേക്ക് കടന്നെത്തുമ്പോൾ ചുക്കാൻ പിടിക്കുന്നത് നമ്മുടെ തൃശൂരുകാരനായ മനോജ് ചാക്കോയാണ്. ഫ്ലൈ91 ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ തൃശ്ശൂർ സ്വദേശി മനോജ് ചാക്കോ ഏവിയേഷൻ രംഗത്ത് മൂന്ന് പതിറ്റാണ്ടു കാലത്തെ പ്രവൃത്തി പരിചയമുള്ളയാളാണ്. മുംബൈ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. കിങ്ഫിഷൻ എയർലൈൻസ് സിഇഒയും വൈസ് പ്രസിഡൻറുമായിരുന്നു. എമിറേറ്റ്സുമായി ചേർന്നും പ്രവർത്തിച്ചിട്ടുണ്ട്.

72 പേർക്ക് വരെ യാത്ര ചെയ്യാൻ ആകുന്ന ഫ്രഞ്ച് – ഇറ്റാലിയൻ വിമാനം പാട്ടത്തിനെടുത്താണ് സർവീസ്.ചെലവ് ചുരുക്കിയാണ് പ്രവർത്തനം. ചെറിയ വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്താൻ ആകുന്ന വിമാനങ്ങളാണ് എടിആർ 72-600. കുറഞ്ഞ റൺവേ മതി എന്നതിനാൽ ടേക്ക്ഓഫ് എളുപ്പമാണ്. ഇന്ധനച്ചെലവ് കുറവാണ് എന്നതാണ് മറ്റൊരു നേട്ടം. വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ സൌകര്യങ്ങളില്ലാത്തതിനാൽ കാര്യമായി ഉപയോഗിക്കാനാകാത്ത ചെറു എയർപോർട്ടുകളെയും ബന്ധിപ്പിക്കാനാകും

ഇന്ത്യൻ ബിഗ്ബുൾ രാഖേഷ് ജുൻജുൻവാലക്ക് യാഥാർത്ഥ്യമാക്കാൻ കഴിയാതെ പോയ അതേ സ്വപ്നത്തിൻെറ ചുവടുപിടിച്ചാണ് മനോജ് ചാക്കോയുടെയും യാത്ര. കാറും കൊളും നന്നായുള്ള ഏവിയേഷൻ രംഗത്ത് ഇന്ത്യയുടെ സ്വന്തം എയർലൈനുകൾ. ചെറു നഗരങ്ങളെ കൂട്ടിയിണക്കിയാണ് സർവീസ് ലക്ഷ്യമിടുന്നത്.

Exit mobile version