ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ ജനപ്രിയമായ ഹോണ്ട H’ness CB350, CB350RS, CB300R, CB300F അടക്കമുള്ള നിരവധി മോഡലുകൾ തിരികെ വിളിക്കുന്നു,. 2020 ഒക്ടോബർ മുതൽ 2024 ഏപ്രിൽ വരെയുള്ള കാലയളവിൽ നിർമ്മിച്ച ബൈക്കുകളാണ് ഈ recall-ലിന്റെ പരിധിയിലുള്ളത്. വീൽ സ്പീഡ് സെൻസറിൽ കണ്ട തകരാറാണ് recall-യുടെ പ്രധാന കാരണം എന്നതാണ് കമ്പനിയുടെ വിശദീകരണം.
തെറ്റായ മോൾഡിംഗ് പ്രക്രിയ കാരണം വെള്ളം വീൽ സ്പീഡ് സെൻസറിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ തകരാറിന്റെ ഫലമായി സ്പീഡോമീറ്ററിൽ തെറ്റായ വിവരങ്ങൾ കാണാൻ സാധ്യതയുണ്ടായിരുന്നുവെന്നും, ട്രാക്ഷൻ കൺട്രോൾ, ABS സിസ്റ്റങ്ങൾക്കും പ്രശ്നങ്ങൾ ഉണ്ടാകാമെന്നും കമ്പനി അറിയിച്ചു. കൂടുതൽ ഗുരുതരമായ സാഹചര്യങ്ങളിൽ, ഈ സെൻസറിന്റെ തകരാറ് ബ്രേക്കിംഗ് സിസ്റ്റത്തിന്റെ കാര്യക്ഷമതയെ ബാധിക്കാനിടയുണ്ടെന്ന് കമ്പനി മുന്നറിയിപ്പ് നൽകി.
Honda recalls popular models of bikes