ഇന്ത്യയിലെ ഏറ്റവും വിലയേറിയ സ്വകാര്യ ജെറ്റ്; അംബാനി സ്വന്തമാക്കിയ വിമാനം ഇതാണ്

0

ഇന്ത്യയിലെ ആദ്യ ബോയിങ് 737 മാക്‌സ് 9 സ്വകാര്യ ഉടമയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ഇന്ത്യയിലെ ഏറ്റവും വിലയേറിയ സ്വകാര്യ ജെറ്റ് ഇതോടെ മുകേഷ് അംബാനിക്ക് സ്വന്തമായി.ആയിരം കോടിയോളം മുടക്കി സ്വന്തമാക്കിയ ഈ ജെറ്റ് വിമാനം അംബാനിയുടെ ഭാവിയിലെ ദീര്‍ഘദൂരയാത്രകള്‍ക്ക് കൂട്ടാവും. ബോയിങ് 737 മാക്‌സ്9ന് പുറമേ ഒമ്പത് ജെറ്റ് വിമാനങ്ങള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് സ്വന്തമായുണ്ട്. നിരവധി മോഡിഫിക്കേഷനുകള്‍ക്കും പരീക്ഷണ പറക്കലുകള്‍ക്കും ശേഷമാണ് പുതിയ ജെറ്റ് വിമാനം ഇന്ത്യയിലേക്കെത്തിയത്.

വിമാനത്തിന്റെ ഉള്‍ഭാഗത്തിന്റെ ചിത്രങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും ആഡംബരത്തിനും ഫീച്ചറുകള്‍ക്കും ഒരു കുറവുമുണ്ടാവില്ലെന്ന് ഉറപ്പിക്കാം. 2023 ഏപ്രില്‍ 13 മുതല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലായിരുന്നു ഈ വിമാനം. ആറ് പ്രധാന പരീക്ഷണ പറക്കലുകളാണ് വിമാനം നടത്തിയത്. ബാസല്‍, ജനീവ, ലണ്ടന്‍ ലുട്ടണ്‍ വിമാനത്താവളങ്ങള്‍ക്കിടയിലായിരുന്നു ഇത്. മോഡിഫിക്കേഷനുകള്‍ക്കു ശേഷം വിമാനത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് ഈ പരീക്ഷണപ്പറക്കലുകള്‍ നിര്‍ണായകമാണ്. സ്വിറ്റ്‌സര്‍ലന്‍ഡിലെ യൂറോഎയര്‍പോര്‍ട്ട് ബാസല്‍ മള്‍ഹൗസ് ഫ്രൈബര്‍ഗിലാണ്(ബിഎസ്എല്‍) മുകേഷ് അംബാനി പുതിയ ജെറ്റിന്റെ മോഡിഫിക്കേഷനും ഇന്റീരിയര്‍ അപ്‌ഗ്രേഡും നടത്തിയത്.

India’s Most Expensive Private Jet; owned by Ambani know the details

LEAVE A REPLY

Please enter your comment!
Please enter your name here