അടുത്ത വർഷം ആദ്യത്തോടെ കുറഞ്ഞ വിലയിൽ വൈദ്യുത കാർ അവതരിപ്പിക്കാൻ പദ്ധതിയുമായി കിയ ഇന്ത്യ. കമ്പനി മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ ഗ്വാങ്ഗു ലീ ആണ് ഇതു സംബന്ധിച്ച് സൂചന നൽകിയത്. എന്നാൽ, കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.
മാതൃ കമ്പനിയായ ഹ്യുണ്ടായിയുടെ ക്രെറ്റയുടെ മാതൃകയിൽ 15 മുതൽ 20 ലക്ഷം വരെ വില വരുന്ന കാർ ആയിരിക്കും വരുകയെന്ന് റിപ്പോർട്ടുകളുണ്ട്. നിലവിൽ കിയയുടെ വൈദ്യുത കാറുകൾക്ക് 60 ലക്ഷം രൂപയിലധികമാണ് വില.