Site icon Latest Car and Bike News, Price, Auto Reviews, EV News From Kerala in Malayalam

എം.എ യൂസഫലിയുടെ പഴയ വിമാനം വിൽപനയ്ക്ക്; പുതിയവൻ എത്തി

പ്രവാസി സംരംഭകനും ജീവകാരുണ്യ പ്രവർത്തകനുമായ എം.എ യൂസഫലിയുടെ പഴയ വിമാനം വിൽപനയ്ക്ക്. പുതിയ സ്വകാര്യജെറ്റ് എത്തിയതോടെ യൂസഫലിയൂടെ പഴയ വിമാനം വിൽക്കാൻ ഒരുങ്ങുന്നത്. സ്വകാര്യജെറ്റ് വിമാനങ്ങൾ വിൽക്കാനും വാങ്ങാനും സഹായിക്കുന്ന, സ്റ്റാന്റൺ ആൻഡ് പാർട്ട്‌ണേഴ്‌സ് ഏവിയേഷൻ എന്ന കമ്പനിയാണ് വിമാനം വിൽപനയ്ക്കായി പല സൈറ്റുകളിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്. 2016 ലാണ് യൂസഫലി ഗൾഫ്സ്ട്രീം 550 എന്ന വിമാനം സ്വന്തമാക്കിയത്. അന്ന് ഏകദേശം 350 കോടി രൂപയിൽ കൂടുതലായിരുന്നു വിമാനത്തിന്റെ വില.

ലെഗസി 650 എന്ന വിമാനത്തിന് ശേഷമാണ് യൂസഫലി ഗൾഫ്സ്ട്രീം 550 വാങ്ങിയത്. അമേരിക്കയിലെ വെർജീനിയ ആസ്ഥാനമായുള്ള ജനറൽ ഡൈനാമിക്സിന്റെ ഉടമസ്ഥതയിലുള്ള ഗള്‍ഫ് സ്ട്രീം എയ്റോസ്പെയ്സാണ് വിമാനത്തിന്റെ നിർമാതാക്കൾ. 16 യാത്രക്കാരെ വരെ ഈ വിമാനത്തിന് ഉൾക്കൊള്ളിക്കാനാകും. ഇതുവരെ 3065.11 മണിക്കൂർ വിമാനം പറന്നിട്ടുണ്ട്. റോൾസ് റോയ്സിന്റെ ബിആർ 710സി4–11 എന്ന എൻജിനാണ് ഉപയോഗിക്കുന്നത്.

Exit mobile version