മഹീന്ദ്ര XUV 700 AX5 വേരിയൻ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത് പ്രഖ്യാപിച്ച് കമ്പനി. AX5 സെലക്ട് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ 16.89 ലക്ഷം രൂപ മുതൽ (എക്സ്-ഷോറൂം) ആരംഭിക്കും. എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു, ഡെലിവറികൾ ഉടൻ ആരംഭിക്കുമെന്ന് കമ്പനി മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ എത്രകാലം വേണ്ടിവരും എന്നതിൽ തീരുമാനം എടുത്തിട്ടില്ല.
എംടിയുടെ പെട്രോൾ പതിപ്പിന് 16.89 ലക്ഷം രൂപയും പെട്രോൾ എടിക്ക് 18.49 ലക്ഷം രൂപയുമാണ് വില. ഡീസൽ എംടിക്ക് 17.49 ലക്ഷം രൂപയും എടിക്ക് 19.09 ലക്ഷം രൂപയുമാണ് (എക്സ് ഷോറൂം വില). എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷനുകൾ അനുസരിച്ച് AX5 S വേരിയൻ്റുകൾക്ക് AX3-നേക്കാൾ 50,000 രൂപ വില കൂടുതലാണ്.
പുതിയ പതിപ്പിന് കുറച്ച് അധിക ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. AX5 S ഏഴ് സീറ്റുകളിൽമാത്രമാണ് ലഭ്യമാകുക. കൂടാതെ പനോരമിക് സൺറൂഫ്, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, ഇൻഫോടെയ്ൻമെൻ്റിനും ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിനും വേണ്ടിയുള്ള 10.25-ഇഞ്ച് സ്‌ക്രീനുകൾ, ബിൽറ്റ്-ഇൻ ആമസോൺ അലക്‌സ, വയർലെസ് ആപ്പിൾ കാർപ്ലേ/ആൻഡ്രോയിഡ് തുടങ്ങിയ സവിശേഷതകൾ ലഭിക്കുന്നു. ഓട്ടോ, ആറ് സ്പീക്കറുകൾ, LED DRL-കൾ, രണ്ടാം നിരയ്ക്കുള്ള മാപ്പ് ലാമ്പുകൾ എന്നിവയും മറ്റ് സവിശേഷമായ ഫീച്ചറുകളാണ്.